ബസ്​ സർവിസ് ഇല്ല; മാളയിൽ രാത്രിയാത്ര ദുരിതം

മാ​ള: രാ​ത്രി ബ​സ്​ സ​ർ​വി​സ് ഇ​ല്ലാ​ത്ത​ത്​ മാ​ള​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ദു​രി​ത​മാ​കു​ന്നു. ഐ​രാ​ണി​ക്കു​ളം, അ​ന്ന​മ​ന​ട, കു​ഴൂ​ര്‍, എ​ര​വ​ത്തൂ​ര്‍, കൊ​ച്ചു​ക​ട​വ്, പൂ​പ്പ​ത്തി, വ​ലി​യ​പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രാ​ണ് പെ​രു​വ​ഴി​യി​ലാ​വു​ന്ന​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി ആ​ലു​വ, തൃ​ശൂ​ർ സ​ർ​വി​സു​ക​ളാ​ണ് മാ​ള​യി​ൽ​നി​ന്നു​ള്ള അ​വ​സാ​ന ബ​സു​ക​ൾ. സ്വ​കാ​ര്യ ബ​സു​ക​ളാ​ക​ട്ടെ രാ​ത്രി സ​ർ​വി​സ്​ ന​ട​ത്തു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. മാ​ള​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യും സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡു​മു​ണ്ടെ​ങ്കി​ലും സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ സ്വ​കാ​ര്യ സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റാ​റി​ല്ല. ചി​ല​ത് പു​റ​ത്ത് മെ​യി​ൻ റോ​ഡി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി പോ​കും. ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ബ​സു​ക​ൾ മാ​ള​യി​ൽ ട്രി​പ്പ്​ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തി​രി​ക്കു​ന്ന​വ​ർ പു​റ​ത്ത് ബ​സ് വ​ന്നു​പോ​കു​ന്ന​ത് പ​ല​പ്പോ​ഴും അ​റി​യു​ന്നി​ല്ല. ഇ​ത്​ പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

മാ​ള കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് അ​വ​സാ​ന ബ​സ് വൈ​കീ​ട്ട് 5.50 നാ​ണ്. ഇ​തി​നു​ശേ​ഷം വാ​ഹ​നം ഇ​ല്ല. വൈ​കീ​ട്ട് 6.40ന് ​ഒ​രു ബ​സ് കൊ​ട​ക​ര വ​രെ പോ​കു​ന്നു​ണ്ട്. ഇ​തി​ൽ ക​യ​റി​യാ​ൽ ദേ​ശീ​യ പാ​ത​യി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യും.

ആ​ലു​വ ഭാ​ഗ​ത്തേ​ക്കും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. വൈ​കീ​ട്ട് 5.50ന് ​ആ​ലു​വ​യ്ക്കു​ള്ള ബ​സ് പോ​യി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ വാ​ഹ​നം ഇ​ല്ല. കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് ഏ​ഴി​ന് ഒ​രു ബ​സ് ഉ​ണ്ട്. ശേ​ഷം സ​ർ​വി​സ് അ​ങ്ങോ​ട്ടു​മി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കും ദൂ​ര സ​ർ​വി​സു​ക​ൾ ഇ​ല്ല. സ​ന്ധ്യ​യാ​യാ​ൽ ചാ​ല​ക്കു​ടി, കൊ​ടു​ങ്ങ​ല്ലൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള അ​വ​സാ​ന ബ​സു​ക​ളും പോ​യി മ​റ​യും. ദൂ​രെ ദി​ക്കു​ക​ളി​ൽ നി​ന്ന് മാ​ള​യി​ലെ​ത്തു​ന്ന​വ​ർ സ​ന്ധ്യ​ക്ക് മു​മ്പ് മ​ട​ങ്ങി​പ്പോ​യി​ല്ല​ങ്കി​ൽ ടൗ​ണി​ൽ കു​ടു​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് മാ​ള​യി​ലേ​ക്ക് വ​രാ​ൻ ഏ​താ​നും ബ​സു​ക​ൾ തൃ​ശൂ​ർ, ആ​ലു​വ ടൗ​ണു​ക​ളി​ൽ നി​ന്ന് ഉ​ണ്ടെ​ന്ന് മാ​ത്ര​മാ​ണ് ആ​ശ്വാ​സം.

മാ​ള ടൗ​ൺ രാ​ത്രി എ​ട്ടാ​യാ​ൽ ഉ​റ​ങ്ങി​യ സ്ഥി​തി​യാ​ണ്. വേ​ണ്ട​ത്ര ആ​ളു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ട​ക​ളും രാ​ത്രി ഒ​മ്പ​തി​ന് അ​ട​ക്കും. ഈ ​സ്ഥി​തി​ക്ക് മാ​റ്റം ഉ​ണ്ടാ​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഇ​ട​പെ​ട​ൽ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ന്ത​രി​ച്ച മു​ഖ്യ​മ​ന്തി കെ. ​ക​രു​ണാ​ക​ര​നാ​ണ് മാ​ള​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ അ​നു​വ​ദി​ച്ച​ത്. തു​ട​ങ്ങി​യ കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന സ​ർ​വി​സു​ക​ൾ പ​ല​തും വെ​ട്ടി​ക്കു​റ​ച്ചു. ന​ഷ്ട​ത്തി​ലോ​ടു​ന്ന​താ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. മാ​ള ഡി​പ്പോ​യി​ൽ നി​ന്ന് മു​പ്പ​തോ​ളം സ​ർ​വി​സു​ക​ളാ​ണ് ഇ​ല്ലാ​താ​യ​ത്.16 ബ​സു​ക​ൾ എ​ട​പ്പാ​ൾ ഗ്യാ​രേ​ജി​ലേ​ക്ക് പൊ​ളി​ക്കാ​ന​യ​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ജീ​വ​ന​ക്കാ​രി​ൽ ഒ​രു വി​ഭാ​ഗം രം​ഗ​ത്ത് വ​ന്നി​രു​ന്നു.

Tags:    
News Summary - maala-About 30 KSRTC services are missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT