തൃശൂർ: തൊഴിൽ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ടർ ആൻഡ് കൺസ്ട്രക്ഷനിലെ തൊഴിൽ നൈപുണ്യ പരിശീലന പരിപാടികളിലേക്കായി സ്പോട്ട് അഡ്മിഷൻ പരിപാടി ഞായറാഴ്ച തൃശൂരിൽ നടക്കും. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ രാവിലെ പത്തുമുതൽ വൈകീട്ടു മൂന്നുവരെയാണ് പരിപാടി. അഞ്ചാംക്ലാസ് മുതൽ എൻജിനിയറിങ് വരെ യോഗ്യതയുള്ളവർക്കുള്ള നിർമാണ മേഖലയിലെ വിവിധ പരിശീലന പരിപാടികൾ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മൂന്നു മാസം മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള കോഴ്സുകൾക്ക് വിവിധ നിരക്കിലാണ് ഫീസ്. പ്രവേശനം ആഗ്രഹിക്കുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കാർഡും ഹാജരാക്കണം. ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികളായ എൻ. വിജേഷ്, ആർ. രാജീവ്, എം.ഇ. പ്രിയേഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.