തൃശൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പഞ്ചായത്ത്, കുടുംബശ്രീ മിഷൻ, ശുചിത്വ മിഷൻ, ആരോഗ്യ കേരളം, ഹരിതകേരള മിഷൻ, വനിത ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെയും വിവിധ രാഷ്ട്രീയ, സന്നദ്ധ, യുവജന സംഘടനകളുടെയും സഹകരണത്തോടെ ജില്ലയിൽ സംഘടിപ്പിക്കുന്ന 'ആർത്തവകാല ആരോഗ്യം: സാമൂഹിക ഉത്തരവാദിത്തം' ബഹുജന കാമ്പയിൻെറ സംഘാടകസമിതി രൂപവത്കരിച്ചു. ജില്ല പ്രസിഡൻറ് ഡോ. കെ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. പി.എസ്. ജൂന, എം.ജി. ജയശ്രീ, എ.എസ്. ജിനി, ഒ.എൻ. അജിത് കുമാർ, മോനിഷ, കെ.എസ്. ജയ, പി.എൽ. ബിജിത്ത്, സി. ചന്ദ്രബാബു, ഡോ. പവൻ, ഡോ. ഷീല വിശ്വനാഥ്, എൻ. സുസ്മിത, കെ.കെ. രജിത, പ്രസന്ന തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവർ രക്ഷാധികാരികളായുള്ള 200 അംഗ സംഘാടകസമിതിയാണ് രൂപവത്കരിച്ചത്. പി.കെ. ഡേവിസ് ചെയർമാനും പി.എസ്. ജൂന ജനറൽ കൺവീനറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.