പ്ലാഴി സംസ്ഥാന പാതയുടെ നിർമാണോദ്ഘാടനം നാളെ

വാഴക്കോട്: പ്ലാഴി സംസ്ഥാന പാതയുടെ നിർമാണോദ്ഘാടനം 15ന്​ നടക്കും. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡി​ൻെറ നിർമാണോദ്ഘാടനം വാഴക്കോട് സൻെററിൽ രാവിലെ 11ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ദേവസ്വം -പാർലമൻെററികാര്യ മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.വാഴക്കോട് സൻെററിൽനിന്ന് തുടങ്ങി മുള്ളൂർക്കര -പാഞ്ഞാൾ -ചേലക്കര -പഴയന്നൂർ -കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പ്ലാഴി പാലം വരെ 22.72 കിലോമീറ്ററാണ് റോഡി​ൻെറ ദൂരം. 142.58 കോടി രൂപയാണ് റോഡിനായി ചെലവിടുക. ഏഴ്​ മീറ്റർ ടാറിങ്, ഡ്രെയ്​നേജ്, നൂതന സുരക്ഷ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയാണ് നിർമാണം. 18 മാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് കരാർ. തുടർന്ന് അഞ്ചു വർഷം പരിപാലനവും കരാറുകാരുടെ ചുമതലയാണ്. ------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT