സാങ്കേതികവിദ്യയുടെ ശക്തി പ്രൈമറി തലം മുതൽ ശക്തമാക്കും -സ്പീക്കർ

പെരുമ്പിലാവ്: സാങ്കേതിക വിദ്യയുടെ ശക്തി പ്രൈമറിതലത്തിൽ ശക്തിപ്പെടുത്തുമെന്ന് സ്പീക്കർ എം.ബി. രാജേഷ്. ചാലിശ്ശേരി പെരുമണ്ണൂർ എസ്.ആർ.വി.എ.എൽ.പി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ചെറിയ വിദ്യാലയങ്ങൾ മുതൽ സർക്കാർ തലത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യകാല സ്കൂർ മാനേജർ വി.ആർ. ശ്രീധരൻ നമ്പൂതിരി, പ്രധാനാധ‍്യാപകൻ വി.ആർ. രാമൻ നമ്പൂതിരി എന്നിവരുടെ സ്മരണക്കാണ് സ്മാർട്ട് ക്ലാസ് ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് നേടിയ വിദ്യാർഥി ടി.യു. നന്ദനക്ക് ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡൻറ് എ.വി. സന്ധ്യ, ജില്ല പഞ്ചായത്ത്​ അംഗം അനു വിനോദ്, പഞ്ചായത്ത്​ അംഗം സജിത ഉണ്ണികൃഷ്ണൻ, ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ, പ്രധാനാധ‍്യാപിക കെ.എം. ഷീജമോൾ, പി. ദേവരാജ്, പരമേശ്വരൻ, പി. അനീഷ്, സ്കൂൾ മനേജർ ആര്യാദേവി, പി.ടി.എ പ്രസിഡൻറ് വിനോദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT