ചാലക്കുടി: കലാഭവൻ മണി സ്മാരക പാർക്ക് ഡിസംബറിൽ തുറന്നുനൽകാൻ നഗരസഭ യോഗത്തിൽ തീരുമാനം. ഒന്നാംഘട്ട നിർമാണം പൂർത്തിയായിട്ടും പാർക്ക് തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. പ്രഭാത, സായാഹ്ന നടത്തക്കാർക്കായി പാർക്ക് തുറന്ന് നൽകാനാണ് യോഗത്തിൽ തീരുമാനമായത്. കൗൺസിലിൻെറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഡിസംബറിൽ തന്നെ നോർത്ത് ബസ് സ്റ്റാൻഡ് പൂർണമായും പ്രവർത്തനസജ്ജമാക്കാനും തീരുമാനിച്ചു. 2021-22 വാർഷിക പദ്ധതികളുടെ ഭേദഗതി കൗൺസിൽ അംഗീകരിച്ചു. കോവിഡ് പ്രതിരോധത്തിന് 50 ലക്ഷവും മാലിന്യ നിർമാർജനത്തിനും ശുചീകരണത്തിനും 41 ലക്ഷവും പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയിലെ 51 അംഗങ്ങൾക്കും നിലവിലുള്ള 400 രൂപ വേതനം 600 രൂപയായി വർധിപ്പിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. കണ്ണംപുഴ ടെമ്പിൾ റോഡ് കാന നിർമാണം 10 ലക്ഷവും അംഗൻവാടി നിർമാണം 15 ലക്ഷവും അനുവദിച്ചു. താലൂക്ക് ആശുപത്രിയിൽ ജൻ ഔഷധി കേന്ദ്രം തുടങ്ങണമെന്ന കൗൺസിൽ തീരുമാനം ആശുപത്രി മാനേജ്മൻെറ് കമ്മിറ്റിയെ അറിയിക്കാൻ തീരുമാനിച്ചു. ചെയർമാൻ വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു. TMChdy - 4 കലാഭവൻ മണി സ്മാരക പാർക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.