Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി നഗരസഭ യോഗം...

ചാലക്കുടി നഗരസഭ യോഗം കലാഭവൻ മണി സ്മാരക പാർക്ക് ഡിസംബറിൽ തുറക്കാൻ തീരുമാനം

text_fields
bookmark_border
ചാലക്കുടി: കലാഭവൻ മണി സ്മാരക പാർക്ക് ഡിസംബറിൽ തുറന്നുനൽകാൻ നഗരസഭ യോഗത്തിൽ തീരുമാനം. ഒന്നാംഘട്ട നിർമാണം പൂർത്തിയായിട്ടും പാർക്ക് തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. പ്രഭാത, സായാഹ്​ന നടത്തക്കാർക്കായി പാർക്ക്​ തുറന്ന്​ നൽകാനാണ്​ യോഗത്തിൽ തീരുമാനമായത്​. കൗൺസിലി​ൻെറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഡിസംബറിൽ തന്നെ നോർത്ത് ബസ് സ്​റ്റാൻഡ്​​ പൂർണമായും പ്രവർത്തനസജ്ജമാക്കാനും തീരുമാനിച്ചു. 2021-22 വാർഷിക പദ്ധതികളുടെ ഭേദഗതി കൗൺസിൽ അംഗീകരിച്ചു. കോവിഡ് പ്രതിരോധത്തിന് 50 ലക്ഷവും മാലിന്യ നിർമാർജനത്തിനും ശുചീകരണത്തിനും 41 ലക്ഷവും പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയിലെ 51 അംഗങ്ങൾക്കും നിലവിലുള്ള 400 രൂപ വേതനം 600 രൂപയായി വർധിപ്പിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. കണ്ണംപുഴ ടെമ്പിൾ റോഡ് കാന നിർമാണം 10 ലക്ഷവും അംഗൻവാടി നിർമാണം 15 ലക്ഷവും അനുവദിച്ചു. താലൂക്ക് ആശുപത്രിയിൽ ജൻ ഔഷധി കേന്ദ്രം തുടങ്ങണമെന്ന കൗൺസിൽ തീരുമാനം ആശുപത്രി മാനേജ്മൻെറ്​ കമ്മിറ്റിയെ അറിയിക്കാൻ തീരുമാനിച്ചു. ചെയർമാൻ വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു. TMChdy - 4 കലാഭവൻ മണി സ്മാരക പാർക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story