കൊടകര: ക്ഷേത്രവാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ കൊടകര മേള കലാസംഗീതസമിതിയുടെ 11ാം വാര്‍ഷികവും സുവര്‍ണമുദ്ര സമര്‍പ്പണവും തൃപ്പേക്കുളം അച്യുതമാരാര്‍ ജന്മശതാബ്ദി ആഘോഷവും ഞായറാഴ്ച നടക്കും. വൈകീട്ട്്് നാലിന് കൊടകര കാവില്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടക്കുന്ന സമ്മേളനം നടന്‍ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡൻറ് ഡി.വി. സുദര്‍ശന്‍ അധ്യക്ഷത വഹിക്കും. സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവർമ ചെണ്ട-തിമില കലാകാരന്‍ പോറാത്ത് ഉണ്ണിമാരാര്‍ക്ക്് സമ്മാനിക്കും. മുതിര്‍ന്ന വാദ്യകലാകാരന്‍മാരായ മച്ചാട് രാമകൃഷ്ണന്‍ നായര്‍, കുഴൂര്‍ ഉണ്ണി നമ്പീശന്‍, പുതുക്കോട് പത്മനാഭന്‍ മാരാര്‍ എന്നിവരെ തായമ്പകാചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ ആദരിക്കും. പരയ്ക്കാട് തങ്കപ്പന്‍മാരാര്‍ പ്രശസ്തിപത്രസമര്‍പ്പണം നിര്‍വഹിക്കും. എഴുത്തുകാരന്‍ തീയ്യാടി ശ്രീവത്സന്‍ തൃപ്പേക്കുളം അച്യുതമാരാര്‍ അനുസ്മരണവും ശുകപുരം രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തും. തുടര്‍ന്ന് വൈകീട്ട്്് ആറിന് പൂനിലാര്‍ക്കാവ് ദേവീക്ഷേത്രസന്നിധിയില്‍ തൃപ്പേക്കുളം ഉണ്ണി മാരാര്‍ നയിക്കുന്ന ഗോപുരത്തിങ്കല്‍ പാണ്ടിമേളം അരങ്ങേറും. കുറുംകുഴല്‍, കൊമ്പ്്, വീക്കംചെണ്ട, ഇലത്താളം എന്നിവയില്‍ യഥാക്രമം കൊടകര അനൂപ്, മച്ചാട് പത്മകുമാര്‍, പോറാത്ത് ഉണ്ണിമാരാര്‍, പറമ്പില്‍ നാരായണന്‍നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.