കർഷകർക്ക്​ കണ്ണീര് സമ്മാനിച്ച് ആറ്റക്കിളികൾ

പുത്തൻചിറ: പുത്തൻചിറയിലെ വില്വമംഗലം പാടശേഖരത്തിൽ കൃഷിയിറക്കിയവർക്ക്​ കണ്ണീര്​ നൽകി ആറ്റക്കിളികൾ. ഇവിടത്തെ നൂറ് ഏക്കർ പാടശേഖരത്തിൽ മുണ്ടകൻ കൃഷി ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് പക്ഷികൾ എത്തി കതിരായ നെല്ലിൽ നിന്ന്​ പാല് ഊറ്റി കുടിക്കുകയാണ്. ഇവയെ തുരത്താനാവാതെ കർഷകർ തോറ്റ് പിന്മാറി. കാലവർഷത്തിൽ വിത്ത് പിടിക്കാതെ വീണ്ടും വിത്ത് ഇറക്കിയതാണിവിടെയെന്ന് ഇവർ പറയുന്നു. ഒക്ടോബറിൽ ഏക്കറിന് 6000 രൂപ മുടക്കി ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ്​ ഞാറ് നടീൽ നടത്തിയത്. കൃഷിക്കാരന് വൻ സാമ്പത്തികനഷ്​ടമാണ് സംഭവിക്കുന്നത്. പാടത്തിന് നടുക്കുള്ള മോട്ടോർ ഷെഡ്ഡിലേക്ക് ത്രിഫെയ്സ് കണക്​ഷൻ ഉണ്ട്. ആറ്റക്കിളികൾ ഈ ലൈൻ കമ്പിയിലാണ് ഇരിക്കുന്നത്. പക്ഷി കൂട്ടങ്ങളുടെ ശല്യം ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന്​ പാടശേഖര സെക്രട്ടറി പി.സി. ബാബു ആവശ്യപ്പെട്ടു. ഫോട്ടോ: പുത്തൻചിറയിൽ നെൽകൃഷിക്ക് ഭീഷണിയായ പക്ഷിക്കൂട്ടം. TCM-MLA - Pakshi Kootam - Nelkrishi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT