Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:09 AM GMT Updated On
date_range 18 Dec 2021 12:09 AM GMTകർഷകർക്ക് കണ്ണീര് സമ്മാനിച്ച് ആറ്റക്കിളികൾ
text_fieldsbookmark_border
പുത്തൻചിറ: പുത്തൻചിറയിലെ വില്വമംഗലം പാടശേഖരത്തിൽ കൃഷിയിറക്കിയവർക്ക് കണ്ണീര് നൽകി ആറ്റക്കിളികൾ. ഇവിടത്തെ നൂറ് ഏക്കർ പാടശേഖരത്തിൽ മുണ്ടകൻ കൃഷി ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് പക്ഷികൾ എത്തി കതിരായ നെല്ലിൽ നിന്ന് പാല് ഊറ്റി കുടിക്കുകയാണ്. ഇവയെ തുരത്താനാവാതെ കർഷകർ തോറ്റ് പിന്മാറി. കാലവർഷത്തിൽ വിത്ത് പിടിക്കാതെ വീണ്ടും വിത്ത് ഇറക്കിയതാണിവിടെയെന്ന് ഇവർ പറയുന്നു. ഒക്ടോബറിൽ ഏക്കറിന് 6000 രൂപ മുടക്കി ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് ഞാറ് നടീൽ നടത്തിയത്. കൃഷിക്കാരന് വൻ സാമ്പത്തികനഷ്ടമാണ് സംഭവിക്കുന്നത്. പാടത്തിന് നടുക്കുള്ള മോട്ടോർ ഷെഡ്ഡിലേക്ക് ത്രിഫെയ്സ് കണക്ഷൻ ഉണ്ട്. ആറ്റക്കിളികൾ ഈ ലൈൻ കമ്പിയിലാണ് ഇരിക്കുന്നത്. പക്ഷി കൂട്ടങ്ങളുടെ ശല്യം ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് പാടശേഖര സെക്രട്ടറി പി.സി. ബാബു ആവശ്യപ്പെട്ടു. ഫോട്ടോ: പുത്തൻചിറയിൽ നെൽകൃഷിക്ക് ഭീഷണിയായ പക്ഷിക്കൂട്ടം. TCM-MLA - Pakshi Kootam - Nelkrishi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story