ജില്ല ഇൻഫർമേഷൻ ഓഫിസിൽ അപ്രൻറിസ്​ഷിപ്​

തൃശൂർ: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പി​ൻെറ കീഴിലുള്ള ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ആറ് മാസത്തെ പെയ്ഡ് അപ്രൻറിസ്ഷിപ്പിന് അവസരം. ജേണലിസം, പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ 2020, 2021 വര്‍ഷങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ പി.ജി ഡിപ്ലോമയോ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തി​ൻെറ അടിസ്ഥാനത്തിലാണ്​ തിരഞ്ഞെടുപ്പ്. അപേക്ഷകര്‍ക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇൻറര്‍നെറ്റ് ഡാറ്റ കണക്​ഷനും വേണം. പ്രതിമാസം 7,000 രൂപ സ്​റ്റൈപൻഡ്​ ലഭിക്കും. അപ്രൻറിസ്​ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. യോഗ്യത സര്‍ട്ടിഫിക്കറ്റി​ൻെറ പകര്‍പ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 27നകം diothrissur@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം. ഇ-മെയിലിലെ സബ്ജക്ട്​ ലൈനില്‍ 'അപ്രൻറിസ്ഷിപ് 2021' എന്ന് നല്‍കണം. ഫോണ്‍: 0487 2360644. പ്രബന്ധരചന മത്സരം തൃശൂർ: ജനുവരി 12 മുതൽ 16 വരെ പുതുച്ചേരിയിൽ നടക്കുന്ന 25ാമത്​ ദേശീയ യുവജനോത്സവത്തി​ൻെറ ഭാഗമായി നെഹ്റു യുവകേന്ദ്ര 15-29 പ്രായ വിഭാഗത്തിൽപെട്ടവർക്ക്​ പ്രബന്ധരചന മത്സരം നടത്തുന്നു. '2047ൽ എ​ൻെറ സ്വപ്നത്തിലെ ഭാരതം', 'ആസാദി കാ അമൃത് മഹോത്സവം: ശ്രദ്ധിക്കപ്പെടാത്ത സ്വാതന്ത്ര്യ സമര നായകന്മാർ' എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 300 വാക്കുകളിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയാറാക്കിയ പ്രബന്ധം ഡിസംബർ 23ന് വൈകീട്ട്​ അഞ്ചിനകം നെഹ്റു യുവ കേന്ദ്ര ജില്ല യൂത്ത് ഓഫിസർക്ക് ലഭിക്കണം. രചയിതാവി​ൻെറ പേര്, ജനന തീയതി, വയസ്സ്​, ബ്ലോക്ക്, ജില്ല, പൂർണ വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ പ്രത്യേകം പേപ്പറിൽ തയാറാക്കി പ്രബന്ധത്തോടൊപ്പം സമർപ്പിക്കണം. തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ ദേശീയ യുവജനോത്സവ വേദിയിൽ പ്രദർശിപ്പിക്കും. സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നെഹ്റു യുവ കേന്ദ്ര ജില്ല ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0487 2360355, 6282296002. ഇ-മെയിൽ: nykthrissur@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.