Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:02 AM GMT Updated On
date_range 19 Dec 2021 12:02 AM GMTജില്ല ഇൻഫർമേഷൻ ഓഫിസിൽ അപ്രൻറിസ്ഷിപ്
text_fieldsbookmark_border
തൃശൂർ: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻെറ കീഴിലുള്ള ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ആറ് മാസത്തെ പെയ്ഡ് അപ്രൻറിസ്ഷിപ്പിന് അവസരം. ജേണലിസം, പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ 2020, 2021 വര്‍ഷങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ പി.ജി ഡിപ്ലോമയോ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിൻെറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷകര്‍ക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇൻറര്‍നെറ്റ് ഡാറ്റ കണക്ഷനും വേണം. പ്രതിമാസം 7,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. അപ്രൻറിസ്ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. യോഗ്യത സര്‍ട്ടിഫിക്കറ്റിൻെറ പകര്‍പ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 27നകം diothrissur@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം. ഇ-മെയിലിലെ സബ്ജക്ട് ലൈനില്‍ 'അപ്രൻറിസ്ഷിപ് 2021' എന്ന് നല്‍കണം. ഫോണ്‍: 0487 2360644. പ്രബന്ധരചന മത്സരം തൃശൂർ: ജനുവരി 12 മുതൽ 16 വരെ പുതുച്ചേരിയിൽ നടക്കുന്ന 25ാമത് ദേശീയ യുവജനോത്സവത്തിൻെറ ഭാഗമായി നെഹ്റു യുവകേന്ദ്ര 15-29 പ്രായ വിഭാഗത്തിൽപെട്ടവർക്ക് പ്രബന്ധരചന മത്സരം നടത്തുന്നു. '2047ൽ എൻെറ സ്വപ്നത്തിലെ ഭാരതം', 'ആസാദി കാ അമൃത് മഹോത്സവം: ശ്രദ്ധിക്കപ്പെടാത്ത സ്വാതന്ത്ര്യ സമര നായകന്മാർ' എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 300 വാക്കുകളിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയാറാക്കിയ പ്രബന്ധം ഡിസംബർ 23ന് വൈകീട്ട് അഞ്ചിനകം നെഹ്റു യുവ കേന്ദ്ര ജില്ല യൂത്ത് ഓഫിസർക്ക് ലഭിക്കണം. രചയിതാവിൻെറ പേര്, ജനന തീയതി, വയസ്സ്, ബ്ലോക്ക്, ജില്ല, പൂർണ വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ പ്രത്യേകം പേപ്പറിൽ തയാറാക്കി പ്രബന്ധത്തോടൊപ്പം സമർപ്പിക്കണം. തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ ദേശീയ യുവജനോത്സവ വേദിയിൽ പ്രദർശിപ്പിക്കും. സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നെഹ്റു യുവ കേന്ദ്ര ജില്ല ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0487 2360355, 6282296002. ഇ-മെയിൽ: nykthrissur@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story