വിമുക്തി വാരം സംസ്ഥാന ഉദ്ഘാടനം

തൃശൂർ: കേരള സ്​റ്റേറ്റ് ലൈബ്രറി കൗൺസിലും വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വിമുക്തി വാരത്തി​ൻെറ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 23ന് രാവിലെ 9.30ന് കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. സംഘാടകസമിതി രൂപവത്​കരണയോഗം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള സ്​റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി. തങ്കം ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഹാരിഫാബി, സ്​റ്റേറ്റ് കൗൺസിൽ അംഗം ടി.കെ. വാസു, ജില്ല പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ജില്ല വൈസ് പ്രസിഡൻറ്​ കെ.എൻ. ഭരതൻ, തൃശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രാമചന്ദ്രൻ, വിമുക്തി ജില്ല കോഓഡിനേറ്റർ കെ.കെ. രാജു തുടങ്ങിയവർ സംസാരിച്ചു. Photo: kerala state library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.