എഫ്.ഐ.ടി.യു ബി.എസ്.എൻ.എൽ ഓഫിസ്​ മാർച്ച്​

തൃശൂർ: മോദി സർക്കാർ അധികാരത്തിലേറി ഏഴ് വർഷംകൊണ്ട് രാജ്യത്തെ 70 വർഷം പിറകോട്ട് എത്തിച്ചുവെന്ന്​ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ (എഫ്​.ഐ.ടി.​യു) സംസ്ഥാന കമ്മിറ്റി അംഗം അബ്​ദുറഹ്മാൻ ചിറയിൽ പറഞ്ഞു. 'മോദി രാജിവെക്കുക' എന്ന മുദ്രാവാക്യമുയർത്തി എഫ്.ഐ.ടി.യു ഡിസംബർ 31 വരെ നടത്തുന്ന അഖിലേന്ത്യ തൊഴിലാളി പ്രക്ഷോഭത്തി​ൻെറ ഭാഗമായി തൃശൂർ ബി.എസ്.എൻ.എൽ ഓഫിസിലേക്ക്​ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ഹംസ എളനാട് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് ഇ.എ. റഷീദ് മാസ്​റ്റർ മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് മങ്ങാട്, സത്താർ അന്നമനട, പി.ബി. ആരിഫ്, റഫീഖ് കാതിക്കോട് എന്നിവർ സംസാരിച്ചു. സമീറ നാസർ, സുരേഷ് നോങ്ങല്ലൂർ, ഇസ്ഹാഖ് മതിലകം, എം.എച്ച്. റിഷാദ്, ടി.എച്ച്. ഹൈദ്രോസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.