മേലൂർ പള്ളിനടയും സ്കൂൾ പരിസരവും അപകട മേഖല ചാലക്കുടി: ഗതാഗത സുരക്ഷ ക്രമീകരണങ്ങളില്ലാത്തതിനാൽ മേലൂർ പള്ളി നട കവലയിലും സ്കൂളിന് മുന്നിലും റോഡപകടങ്ങൾ തുടർക്കഥയാകുന്നു. വെള്ളിയാഴ്ച രാവിലെ സൈക്കിളിൽ നിന്ന് വീണ വിദ്യാർഥിയുടെ കാലിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി. കൂടാതെ കഴിഞ്ഞദിവസങ്ങളിലും ഇവിടെ വാഹന അപകടങ്ങൾ സംഭവിച്ചിരുന്നു. മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ് നിർമാണ ഭാഗമായി അടച്ചപ്പോൾ വാഹനങ്ങൾ ഇതുവഴിയാണ് തിരിച്ചുവിടുന്നത്. അതുമൂലം പതിവിലും കൂടുതൽ വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡ് പുതിയതായി ടാറിങ് നടത്തിയപ്പോൾ വാഹനങ്ങളുടെ വേഗതയും കൂടി. ഇത് നിയന്ത്രിക്കാൻ സംവിധാനങ്ങളില്ല. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് റോഡ് ഇറക്കമാണ്. കയറിവരുന്ന വാഹനങ്ങൾ അതിനായി വേഗത കൂട്ടുകയും ഇറങ്ങി വരുന്ന വാഹനങ്ങൾ വേഗത കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് അപകടത്തിന് പ്രധാന കാരണം. കുട്ടികൾ ഇറങ്ങി നടക്കുന്ന സ്ഥലവുമാണ്. അപകടം ഒഴിവാക്കാൻ അടിയന്തരമായി ദിശാസൂചികൾ, മുന്നറിയിപ്പ് ബോർഡ് എന്നിവയും റോഡിൽ രണ്ടിടത്ത് ഹംപുകൾ സ്ഥാപിക്കുകയും വേണമെന്ന് ആവശ്യമുയർന്നു. TCMChdy - 3 അപകടങ്ങൾ പെരുകുന്ന മേലൂർ സ്കൂളിന് മുന്നിലെ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.