മുത്തശിമാവുകള്‍ക്ക് തീയിട്ടവർക്കെതിരെ പരാതി നൽകും ആളൂര്‍: പോട്ട-മൂന്നുപീടിക സംസ്ഥാന പാതയോരത്ത് ആളൂര്‍ ജങ്ഷനു സമീപമുള്ള മുത്തശിമാവുകളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റുകയും ചുവട്ടില്‍ തീയിടുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആളൂര്‍ പഞ്ചായത്ത് ജൈവപരിപാലന സമിതി യോഗം തീരുമാനിച്ചു. മാവുകള്‍ നശിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്ന് വിലയിരുത്തിയ യോഗം ഇതു ചെയ്തവർക്കെതിരെ ഉചിതമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആളൂര്‍ പൊലീസിലും ഇരിങ്ങാലക്കുട പൊതുമരാമത്ത് എൻജിനിയര്‍ക്കും ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫിസര്‍ക്കും പരാതി നല്‍കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ അധ്യക്ഷത വഹിച്ചു. ജൈവപരിപാലന സമിതി കണ്‍വീനര്‍ പി.കെ. കിട്ടന്‍ മാസ്റ്റര്‍, സെക്രട്ടറി പി.എസ്. ശ്രീകാന്ത്, അംഗങ്ങളായ വിശ്വംഭരന്‍ മാസ്റ്റര്‍, രാജ്കുമാര് നമ്പൂതിരി, റാഫി കരിപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.