നോക്കുകുത്തിയായ സോളാർ പാനൽ നീക്കണം

നോക്കുകുത്തിയായ സോളാർ പാനൽ നീക്കണം മാള: പൊയ്യ വില്ലേജ്​ ഓഫിസ്​ കാര്യാലയത്തിൽ നോക്കുകുത്തിയായി നിൽക്കുന്ന സോളാർ പാനൽ നീക്കം ചെയ്യണമെന്ന്​ ആവശ്യമുയരുന്നു. ശുദ്ധജലം പമ്പ്​ ചെയ്യുന്നതിനായുള്ള വൈദ്യുതി ഉത്​പാദിപ്പിക്കാൻ 1997ലാണ്​ പാനൽ സ്ഥാപിച്ചത്​. മാള ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായി ഒരുലക്ഷം രൂപ ചെലവിലാണ്​ ഇത്​ സ്ഥാപിച്ചത്​. എന്നാൽ, ഒരുദിവസം പോലും ഈ സോളാർ സംവിധാനം പ്രവർത്തി​ച്ചില്ലെന്ന്​ പറയുന്നു. ഇതിനിടെ വില്ലേജ്​ ഓഫിസ്​ പുതുക്കി പണിതിരുന്നെങ്കിലും ഓഫിസിന്​ മുന്നിൽ നോക്കുകുത്തിയായി നിൽക്കുന്ന പാനൽ മാറ്റാൻ നടപടിയുണ്ടായില്ല. വില്ലേജ്​ ഓഫിസിൽ കയറുന്നതിനായുള്ള റാമ്പിനു മുകളിലായാണ് പാനലുള്ളത്​. ഓഫിസിലേക്ക്​ കയറണമെങ്കിൽ തല കുനിക്കണം. അല്ലാത്തപക്ഷം തലയിടിക്കും. വില്ലേജ്​ വിഭജനം പൂർത്തിയാക്കാത്തതും ബുദ്ധിമുട്ടായിട്ടുണ്ട്​. പൊയ്യ, പള്ളിപ്പുറം, മടത്തുംപടി വില്ലേജുകൾ നിലവിൽ ഒറ്റ ഓഫിസിന്​ കീഴിലാണുള്ളത്​. കഴിഞ്ഞവർഷം 44 ലക്ഷം രൂപ ചെലവിൽ മടത്തുംപടി വില്ലേജ് ഓഫിസ്​ നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും വിഭജനം പൂർത്തിയാക്കി ഓഫിസ്​ മാറ്റാൻ നടപടിയായിട്ടില്ല. വില്ലേജിൽ വരുന്ന പൊതുജനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന സോളാർ പാനൽ അടിയന്തരമായി അഴിച്ചുമാറ്റി ലേലം ചെയ്ത് നൽകി ആസംഖ്യ സർക്കാറിലേക്ക്​ മുതൽകൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഷാന്‍റി ജോസഫ് തട്ടകത്ത് അധികൃതർക്ക്​ പരാതി നൽകി. ഫോട്ടോ: പൊയ്യ വില്ലേജ്​ ഓഫിസ്​ TCM-MLA - VLGE-OFCE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT