Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:13 AM GMT Updated On
date_range 12 Feb 2022 12:13 AM GMTനോക്കുകുത്തിയായ സോളാർ പാനൽ നീക്കണം
text_fieldsbookmark_border
നോക്കുകുത്തിയായ സോളാർ പാനൽ നീക്കണം മാള: പൊയ്യ വില്ലേജ് ഓഫിസ് കാര്യാലയത്തിൽ നോക്കുകുത്തിയായി നിൽക്കുന്ന സോളാർ പാനൽ നീക്കം ചെയ്യണമെന്ന് ആവശ്യമുയരുന്നു. ശുദ്ധജലം പമ്പ് ചെയ്യുന്നതിനായുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ 1997ലാണ് പാനൽ സ്ഥാപിച്ചത്. മാള ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായി ഒരുലക്ഷം രൂപ ചെലവിലാണ് ഇത് സ്ഥാപിച്ചത്. എന്നാൽ, ഒരുദിവസം പോലും ഈ സോളാർ സംവിധാനം പ്രവർത്തിച്ചില്ലെന്ന് പറയുന്നു. ഇതിനിടെ വില്ലേജ് ഓഫിസ് പുതുക്കി പണിതിരുന്നെങ്കിലും ഓഫിസിന് മുന്നിൽ നോക്കുകുത്തിയായി നിൽക്കുന്ന പാനൽ മാറ്റാൻ നടപടിയുണ്ടായില്ല. വില്ലേജ് ഓഫിസിൽ കയറുന്നതിനായുള്ള റാമ്പിനു മുകളിലായാണ് പാനലുള്ളത്. ഓഫിസിലേക്ക് കയറണമെങ്കിൽ തല കുനിക്കണം. അല്ലാത്തപക്ഷം തലയിടിക്കും. വില്ലേജ് വിഭജനം പൂർത്തിയാക്കാത്തതും ബുദ്ധിമുട്ടായിട്ടുണ്ട്. പൊയ്യ, പള്ളിപ്പുറം, മടത്തുംപടി വില്ലേജുകൾ നിലവിൽ ഒറ്റ ഓഫിസിന് കീഴിലാണുള്ളത്. കഴിഞ്ഞവർഷം 44 ലക്ഷം രൂപ ചെലവിൽ മടത്തുംപടി വില്ലേജ് ഓഫിസ് നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും വിഭജനം പൂർത്തിയാക്കി ഓഫിസ് മാറ്റാൻ നടപടിയായിട്ടില്ല. വില്ലേജിൽ വരുന്ന പൊതുജനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന സോളാർ പാനൽ അടിയന്തരമായി അഴിച്ചുമാറ്റി ലേലം ചെയ്ത് നൽകി ആസംഖ്യ സർക്കാറിലേക്ക് മുതൽകൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഷാന്‍റി ജോസഫ് തട്ടകത്ത് അധികൃതർക്ക് പരാതി നൽകി. ഫോട്ടോ: പൊയ്യ വില്ലേജ് ഓഫിസ് TCM-MLA - VLGE-OFCE
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story