ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്​

മേത്തല: കൊടുങ്ങല്ലൂർ ബൈപാസിൽ രോഗിയുമായി പോകുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് കാർ യാത്രികരായ മൂന്നുപേർക്ക് പരിക്കേറ്റു. പാലക്കാട് പുതുക്കോട്ടൂർ സ്വദേശികളായ വേഷക്കാരൻ വീട്ടിൽ മുഹമ്മദ് ഷിജാദ്, നിഷാദ്, ഹൈദ്രോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിലകം പുതിയകാവിൽനിന്ന് രോഗിയുമായി ആസ്റ്റർ മെഡിസിറ്റിയിലേക്ക് പോകുന്ന ആംബുലൻസാണ് ശനിയാഴ്ച വൈകീട്ട് ആറോടെ കൊടുങ്ങല്ലൂർ ബൈപാസിലെ ഗൗരിശങ്കർ സിഗ്നലിൽ അപകടത്തിൽപെട്ടത്. അഞ്ചപ്പാലത്ത് നിന്ന്​ വന്ന കാർ ഗൗരിശങ്കർ സിഗ്നൽ കടക്കുന്നതിനിടെ ആംബുലൻസുമായി ഇടിക്കുകയായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. അനുശോചിച്ചു കൊടുങ്ങല്ലൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ കൊടുങ്ങല്ലൂർ മർച്ചന്‍റ്​സ്​ അസോസിയേഷൻ അനുശോചിച്ചു. ആക്ടിങ്​ പ്രസിഡന്‍റ്​ ടി.കെ. ഷാജി അധ്യക്ഷത വഹിച്ചു. യൂത്ത് വിങ്​ മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.ജെ. ശ്രീജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. സത്യശീലൻ, അജിത് പിള്ള, വി.ജി. രാജീവൻ പിള്ള, അനീഷ്, പി.ആർ. ബാബു, സി.സി. അനിത, പി.പി. ജോസ്, രവീന്ദ്രൻ നടുമുറി, എം.എം. രാധാകൃഷ്ണൻ, സി.എച്ച്. ഹനീഷ്, ജയപ്രസാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.