വിഷവാതകം കാർബൺ മോണോക്സൈഡെന്ന് സ്ഥിരീകരിച്ചു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഉഴുവത്തുകടവിലെ നാലാംഗ കുടുംബത്തിന്‍റെ കൂട്ടമരണം കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം ശ്വസിച്ചാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഗവ. മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ് മോർട്ടത്തിന് ശേഷം ഇതു സംബന്ധിച്ചുള്ള പ്രാഥമിക വിവരം പൊലീസിന് കൈമാറി. ആസിഫ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകൾ പൊലീസിലെ സൈബർ വിദഗ്ധർ പരിശോധിക്കും. ആസിഫിൽ നേരത്തേ തന്നെ ആത്മഹത്യചിന്ത മുളപൊട്ടിയിരുന്നതായാണ് പൊലീസ് നിഗമനം. വിഷവാതകം ഒരുക്കുന്നതിന് രാസവസ്തുക്കൾ ഓൺലൈനിൽ ജനുവരിയിൽ ഓർഡർ ചെയ്തതായാണ്​ പാക്കറ്റുകളിൽനിന്ന്​ ലഭിക്കുന്ന വിവരം. ജോലി ചെയ്യുന്ന ഐ.ടി സ്ഥാപനത്തിൽനിന്ന് നാലു മാസമായി ആസിഫിന് ശമ്പളം കിട്ടിയിട്ടില്ലെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ധനകാര്യ സ്ഥാപനത്തിൽനിന്ന്​ വിളിച്ചെടുത്ത ഒരു കോടിയുടെ രണ്ട് കുറികളുടെ അടവ്​ ആറ് വർഷമായി മുടങ്ങിയതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവർ താമസിക്കുന്ന സ്ഥലം പണയപ്പെടുത്തിയാണ് കുറി വിളിച്ചെടുത്തത്. ഓൺലൈൻ ട്രേഡിങ്ങിൽ സംഭവിച്ച നഷ്ടങ്ങളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. അതേ സമയം ആസിഫിന്‍റെ കടബാധ്യത കാര്യമായി ആർക്കും അറിയില്ല. ഇതിനിടെ ആസിഫിന്‍റെ വീട്ടുകാർക്കെതിരെ ഭാര്യ അബിറയുടെ സഹോദരൻ രംഗത്തുവന്നു. കുടുംബം വരുത്തി വെച്ച കടബാധ്യത ആസിഫിന്‍റെ തലയിൽ കെട്ടിവെച്ചതാണ് ആത്മഹത്യക്കു കാരണമെന്നും സഹോദരൻ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT