സൈക്കിൾ റാലി

തൃപ്രയാർ: ഭാരത് സ്കൗട്ട്സ് ആൻഡ്​ ഗൈഡ്സ് വലപ്പാട് ലോക്കൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തി. 'സൈക്കിൾ ചവിട്ടൂ, ഭൂമിയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി സൈക്കിൾ സവാരിയുടെ മേന്മകൾ വിളിച്ചോതുന്ന സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായി വലപ്പാട് ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ സ്കൗട്ട്, ഗൈഡ് വിദ്യാർഥികളുടേയും യൂനിറ്റ് ലീഡർമാരായ അധ്യാപകരുടേയും റോവർ ലീഡർമാരുടേയും നേതൃത്വത്തിലാണ് റാലി നടന്നത്. തൃപ്രയാർ മിനി സിവിൽ സ്റ്റേഷനു മുന്നിലാരംഭിച്ച ബോധവത്​കരണ നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബു ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ബി. ബീന റാലി ഫ്ലാഗ് ഓഫ് ചെയ്തു. ട്രെയ്നിങ് കമീഷണർ സി.പി. ഷീജ അധ്യക്ഷത വഹിച്ചു. സ്കൗട്ട്സ് ആൻഡ്​​ ഗൈഡ്സ് വലപ്പാട് ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ.എൽ. മനോഹിത് ആമുഖ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം സി.എസ്. മണികണ്ഠൻ, ട്രഷറർ എസ്. പ്രമോദ്, യൂനിറ്റ് ലീഡർമാരായ കെ.വി. ഷീജ, പി.എ. ഷീജ, ബീന, ഹിമ, റോവർ ലീഡർ മുരളീധരൻ എന്നിവർ നേതൃത്വം നൽകി. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറ് സ്കൗട്ട് ആൻഡ്​​ ഗൈഡ്സ്​ വിദ്യാർഥികൾ പങ്കെടുത്തു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ സൈക്കിൾ ബോധവത്​കരണ റാലികളും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT