സഞ്ചാരികളെ കാത്ത്​ പെരുമ്പാറ

ചാലക്കുടി: പ്രകൃതിസ്നേഹികൾക്ക്​ കണ്ണുകൾക്കും മനസ്സിനും വിരുന്നൊരുക്കി കോടശ്ശേരിയിലെ പെരുമ്പാറ. ഒന്നര ഏക്കറോളമുള്ള പാറയും ചുറ്റുമുള്ള ദൃശ്യചാരുതയുമാണ് ഇവിടത്തെ പ്രധാന ആകർഷണം. കോടശ്ശേരി പഞ്ചായത്തിലെ വാരൻകുഴിയിൽനിന്ന്​ ഏകദേശം മൂന്ന് കിലോമീറ്റർ വനത്തിലൂടെ ഉള്ളിലോട്ട് പോയാൽ പെരുമ്പാറയിലെത്താം. വലിയ പാറ ഇവിടെ ഉള്ളതിനാലാണ് ഇവിടം പെരുമ്പാറ എന്ന പേരിൽ അറിയപ്പെടാൻ കാരണം. പാറക്ക്​ 25 അടിയോളം ഉയരമുണ്ട്. പാറക്ക്​ മുകളിൽനിന്ന് ആസ്വദിക്കാൻ ചുറ്റും പ്രകൃതിയൊരുക്കിയ കാഴ്ചകളുണ്ട്​. ഇളംകാറ്റിൽ അവിടത്തെ ആകർഷകമായ പുൽത്തകിടിൽ ഏറെ നേരം ചെലവഴിക്കാൻ സന്ദർശകർക്ക് ഹരമാണ്. ഇവിടത്തെ കാടിന്‍റെ സൗന്ദര്യം കാമറയിൽ പകർത്താൻ സിനിമ ഷൂട്ടിങ്ങിനായും പലരും പെരുമ്പാറയിലെത്താറുണ്ട്​. എന്നാൽ, ഇവിടേക്കുള്ള റോഡ് ഇപ്പോൾ കാടുമൂടി കിടക്കുകയാണ്. യാത്ര സുഗമമായിരുന്നപ്പോൾ ധാരാളം വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ടായിരുന്നു. റോഡ് മോശമായതിനാൽ ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞു. വനം വകുപ്പിന്‍റെ മാപ്പിൽ ഈ ബിഗ് റോക്ക് അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കോടശ്ശേരി പഞ്ചായത്തിൽ ഒരു ടൂറിസ്റ്റ് കേന്ദ്രം ഉണ്ടാകണമെന്നാണ്​ ആവശ്യം. TCMChdy - 3 കോടശ്ശേരിയിൽ പെരുമ്പാറയുടെ ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.