നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തൃ​ശൂ​ര്‍: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ല് മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. കൂ​ടാ​തെ സ്വ​രാ​ജ് റൗ​ണ്ടി​ലും സ​മീ​പ റോ​ഡു​ക​ളി​ലും ഉ​ച്ച​ക്ക് 12 മു​ത​ല്‍ പാ​ര്‍ക്കി​ങ് അ​നു​വ​ദി​ക്കി​ല്ല. മ​റ്റ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ സ്വ​രാ​ജ് റൗ​ണ്ടി​ന് പു​റ​ത്ത് കോ​ലോ​ത്തും​പാ​ടം ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യം, അ​ക്വാ​ട്ടി​ക്കി​ന് സ​മീ​പ​ത്തെ കോ​ര്‍പ​റേ​ഷ​ന്‍ പാ​ര്‍ക്കി​ങ് ഗ്രൗ​ണ്ട്, പ​ള്ളി​ത്താ​മം ഗ്രൗ​ണ്ട്, ശ​ക്ത​ന്‍ ന​ഗ​റി​ലെ തി​ര​ക്കി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍ക്ക് ചെ​യ്യ​ണം.

  • പാ​ല​ക്കാ​ട്, പീ​ച്ചി തു​ട​ങ്ങി കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ ഈ​സ്റ്റ് ഫോ​ര്‍ട്ട് ജ​ങ്ഷ​നി​ല്‍നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ഐ.​ടി.​സി, ഇ​ക്ക​ണ്ട​വാ​ര്യ​ര്‍ ജ​ങ്ഷ​ൻ വ​ഴി ശ​ക്ത​ന്‍ ത​മ്പു​രാ​ന്‍ സ്റ്റാ​ന്‍ഡി​ല്‍ പ്ര​വേ​ശി​ച്ച് തി​രി​കെ അ​തേ​വ​ഴി​യി​ലൂ​ടെ ത​ന്നെ സ​​ർ​വി​സ് ന​ട​ത്ത​ണം.
  • മാ​ന്ദാ​മം​ഗ​ലം, പു​ത്തൂ​ര്‍, വ​ല​ക്കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ ഫാ​ത്തി​മ ന​ഗ​ര്‍, ഐ.​ടി.​സി ജ​ങ്ഷ​നി​ല്‍നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ഇ​ക്ക​ണ്ട​വാ​ര്യ​ര്‍ ജ​ങ്ഷ​ൻ വ​ഴി ശ​ക്ത​ന്‍ ത​മ്പു​രാ​ന്‍ സ്റ്റാ​ൻ​ഡി​ല്‍ പ്ര​വേ​ശി​ച്ച് തി​രി​കെ അ​തേ വ​ഴി​യി​ലൂ​ടെ പോ​ക​ണം.
  • മ​ണ്ണു​ത്തി ഭാ​ഗ​ത്തു​നി​ന്ന് വ​ട​ക്കേ സ്റ്റാ​ൻ​ഡി​ലേ​ക്ക് വ​രു​ന്ന​വ കി​ഴ​ക്കേ​കോ​ട്ട​യി​ല്‍ നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ബി​ഷ​പ്പ് പാ​ല​സ്, ചെ​മ്പു​ക്കാ​വ്, രാ​മ​നി​ല​യം, അ​ശ്വ​നി ജ​ങ്ഷ​ൻ വ​ഴി വ​ട​ക്കേ​സ്റ്റാ​ന്റി​ല്‍ പ്ര​വേ​ശി​ച്ച് തി​രി​കെ ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യം ജ​ങ്ഷ​ൻ ബാ​ല​ഭ​വ​ന്‍ വ​ഴി പോ​ക​ണം.
  • മു​ക്കാ​ട്ടു​ക്ക​ര, നെ​ല്ല​ങ്ക​ര ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന​വ ബി​ഷ​പ്പ് പാ​ല​സ് എ​ത്തി വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ചെ​മ്പു​ക്കാ​വ് ജ​ങ്ഷ​ൻ, അ​ശ്വ​നി ജ​ങ്ഷ​ൻ വ​ഴി വ​ട​ക്കേ സ്റ്റാ​ൻ​ഡി​ല്‍ പ്ര​വേ​ശി​ച്ച് ഇ​ന്റോ​ര്‍ സ്റ്റേ​ഡി​യം ജ​ങ്ഷ​ൻ ബാ​ല​ഭ​വ​ന്‍ വ​ഴി പോ​ക​ണം.
  • ചേ​ല​ക്ക​ര, വ​ട​ക്കാ​ഞ്ചേ​രി, ഒ​റ്റ​പ്പാ​ലം, പ​ഴ​യ​ന്നൂ​ര്‍ തി​രു​വി​ല്വാ​മ​ല, മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, അ​ത്താ​ണി, മു​ണ്ടൂ​ര്‍ വ​ഴി കൊ​ട്ടേ​ക്കാ​ട് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ പെ​രി​ങ്ങാ​വ് എ​ത്തി കോ​ലോ​ത്തും​പാ​ടം റോ​ഡ് വ​ഴി അ​ശ്വ​നി ജ​ങ്ഷ​നി​ലൂ​ട വ​ട​ക്കേ​സ്റ്റാ​ൻ​ഡി​ല്‍ പ്ര​വേ​ശി​ച്ച് തി​രി​കെ സ​ർ​വി​സ് ന​ട​ത്ത​ണം.
  • ചേ​റൂ​ര്‍, പ​ള്ളി​മൂ​ല, മാ​റ്റാ​മ്പു​റം, കു​ണ്ടു​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന​വ ബാ​ല​ഭ​വ​ന്‍ വ​ഴി ടൗ​ണ്‍ഹാ​ള്‍ ജ​ങ്ഷ​നി​ല്‍ എ​ത്തി വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് രാ​മ​നി​ല​യം ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യം ജ​ങ്ഷ​ൻ വ​ഴി അ​ശ്വ​നി ജ​ങ്ഷ​നി​ലൂ​ടെ വ​ട​ക്കേ​സ്റ്റാ​ന്‍ഡി​ല്‍ പ്ര​വേ​ശി​ക്കു​ക​യും ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യം ജ​ങ്ഷ​ൻ വ​ഴി തി​രി​കെ പോ​കു​ക​യും വേ​ണം.
  • കു​ന്നം​കു​ളം, കോ​ഴി​ക്കോ​ട്, ഗു​രു​വാ​യൂ​ര്‍ തു​ട​ങ്ങി പൂ​ങ്കു​ന്നം വ​ഴി വ​രു​ന്ന ബ​സു​ക​ൾ പാ​ട്ടു​രാ​യ്ക്ക​ല്‍ അ​ശ്വ​നി വ​ഴി ചെ​മ്പൂ​ക്കാ​വ് ഈ​സ്റ്റ് ഫോ​ര്‍ട്ട്-​ഐ.​ടി.​സി ജ​ങ്ഷ​ന്‍ എ​ത്തി വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ശ​ക്ത​ന്‍ സ്റ്റാ​ൻ​ഡി​ല്‍ എ​ത്തി തി​രി​കെ സാ​ധാ​ര​ണ രീ​തി​യി​ല്‍ സ​ർ​വി​സ് ന​ട​ത്ത​ണം.
  • വാ​ടാ​ന​പ്പി​ള്ളി, അ​ന്തി​ക്കാ​ട്, കാ​ഞ്ഞാ​ണി, അ​ടാ​ട്ട് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന​വ പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ല്‍ എ​ത്തി സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ച് തി​രി​കെ അ​വി​ടെ നി​ന്ന് സ​ർ​വി​സ് ന​ട​ത്ത​ണം.
  • കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട, തൃ​പ്ര​യാ​ര്‍, ചേ​ര്‍പ്പ് തു​ട​ങ്ങി കൂ​ര്‍ക്ക​ഞ്ചേ​രി വ​ഴി വ​രു​ന്ന​വ ബാ​ല്യ ജ​ങ്ഷ​നി​ല്‍ എ​ത്തി വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ശ​ക്ത​ന്‍ ത​മ്പു​രാ​ന്‍ സ്റ്റാ​ൻ​ഡി​ല്‍ പ്ര​വേ​ശി​ച്ച് അ​വി​ടെ നി​ന്ന് തി​രി​കെ സ​ർ​വി​സ് ന​ട​ത്ത​ണം.
  • ഒ​ല്ലൂ​ര്‍, ആ​മ്പ​ല്ലൂ​ര്‍ വ​ര​ന്ത​ര​പ്പി​ള്ളി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ വ​രു​ന്ന ബ​സു​ക​ള്‍ മു​ണ്ടു​പ്പാ​ലം ജ​ങ്ഷ​നി​ല്‍ എ​ത്തി ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ശ​ക്ത​ന്‍ സ്റ്റാ​ന്‍ഡി​ല്‍ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ച് അ​വി​ടെ നി​ന്ന് ത​ന്നെ തി​രി​കെ സ​ർ​വി​സ് ന​ട​ത്ത​ണം.
Tags:    
News Summary - Traffic control in the city today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.