വേനൽമഴ: വീണ്ടും ഒച്ചുശല്യം

ചാലക്കുടി: വേനൽമഴ തുടങ്ങിയതോടെ മേലൂരിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം. വീടുകളിലും പരിസരങ്ങളിലുമുള്ള ഒച്ചുകളെ അകറ്റാൻ വീട്ടുകാർ ഉപ്പിട്ട് നശിപ്പിക്കുന്നത് പുലാനി പ്രദേശത്തെ രാവിലെത്തെ കാഴ്ചയാണ്. കൊമ്പൻപാറ തടയണ ഭാഗത്താണ് ശല്യം കൂടുതൽ. ഒച്ചുകളുടെ ഉത്ഭവവും കൊമ്പൻപാറ തടയണയുടെ ഭാഗത്താണ് ആദ്യമായി കാണുന്നത്. പ്രളയത്തിന്​ ശേഷമാണ് തടയണ ഭാഗത്ത് ഇവ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ രണ്ടു വർഷമായി പഞ്ചായത്തും കൃഷിഭവനും ചേർന്ന്​ കീടനാശിനി ഉപയോഗിച്ചും നാട്ടുകാരുടെ സഹായത്തോടെയും നശിപ്പിക്കുവാൻ ശ്രമം നടത്തി വരുകയായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെ മറ്റ് സംഘടനകളും ഇവയെ നിവാരണം ചെയ്യാൻ രംഗത്തുണ്ടായിരുന്നു. തുടർന്ന് വേനൽക്കാലമായതോടെ ഇവ അപ്രത്യക്ഷമായിരുന്നു. എന്നാൽ വേനൽമഴ ആരംഭിച്ചതോടെയാണ് ഇവയുടെ ശല്യം വീണ്ടും ആരംഭിക്കുന്നത്. TC MChdy - 5 മേലൂർ പഞ്ചായത്തിലെ പൂലാനിയിൽ മഴയെ തുടർന്ന് പ്രത്യക്ഷപ്പെട്ട ആഫ്രിക്കൻ ഒച്ചുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.