ജല മലിനീകരണവിരുദ്ധ ബോധവല്‍ക്കരണയാത്ര നടത്തി.

ജല മലിനീകരണവിരുദ്ധ ബോധവത്​കരണ യാത്ര വെള്ളിക്കുളങ്ങര: ബി.ജെ.പി വെള്ളിക്കുളങ്ങര, മറ്റത്തൂര്‍ മേഖലകളുടെ ആഭിമുഖ്യത്തില്‍ വെള്ളിക്കുളങ്ങര മുതല്‍ മറ്റത്തൂര്‍ ചോങ്കുളം വരെ ജല മലിനീകരണ വിരുദ്ധ ബോധവല്‍ക്കരണ റാലി നടത്തി. മറ്റത്തൂര്‍ ബ്രാഞ്ച് കനാലിലും വെള്ളിക്കുളം വലിയ തോടിലും വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിക്ഷേപിക്കുന്നതിനാല്‍ നീരൊഴുക്ക് തടസ്സപ്പെടുന്നതും കര കവിഞ്ഞൊഴുകുന്നതും പതിവാണ്. മറ്റത്തൂര്‍ ബ്രാഞ്ച് കനാലില്‍ വെള്ളം തുറന്നുവിട്ടാല്‍ മാലിന്യങ്ങള്‍ തടഞ്ഞ് അവസാന ഭാഗമായ മറ്റത്തൂര്‍ ചോങ്കുളത്തേക്ക് പലപ്പോഴും വെള്ളമെത്താറില്ല. ഈ സാഹചര്യത്തിലാണ് ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ബോധവത്​കരണ യാത്ര സംഘടിപ്പിച്ചത്. വെള്ളിക്കുളങ്ങര സെന്ററില്‍ നിന്നാരംഭിച്ച റാലി പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വെള്ളിക്കുളങ്ങര മേഖല പ്രസിഡന്റ് സജിത ചന്ദ്രന്‍, മറ്റത്തൂര്‍ മേഖല പ്രസിഡന്‍റ്​ ശ്യാംനാഥ് എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി. ജില്ല സമിതി അംഗം അഡ്വ. പി.ജി. ജയന്‍, വൈശാഖ്, അഡ്വ. രഥുല രാജന്‍, ശ്രീധരന്‍ കളരിക്കല്‍, പി.ബി. ബിനോയ്, പി.സി. ബിനോയ്, മേഖല സെക്രട്ടറിമാരായ പ്രേമന്‍, സിനു പഞ്ചായത്തംഗങ്ങളായ ഗീത ജയന്‍, സുമിത ഗിരി, കെ.എസ്. ബിജു, കെ.ടി. ഹിതേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചോങ്കുളം പരിസരത്ത് നടന്ന സമാപന സമ്മേളനത്തില്‍ ബിജിപി ജില്ല സെക്രട്ടറി സര്‍ജു തൊയക്കാവ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.