യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

അഴീക്കോട്: വള്ളം വിൽപന നടത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. സൂനാമി കോളനിയിൽ വലിയപറമ്പിൽ ഷിജുവിനാണ് വെട്ടേറ്റത്. മുഖത്ത് പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളനിയിലെ അറക്കപ്പറമ്പിൽ അനന്തൻ എന്നയാളുടെ വള്ളം വിൽപന നടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണമെന്ന് പറയുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. അനന്തനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്​​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.