യാത്രയയപ്പ് നൽകി

മാള: കുഴൂര്‍ പഞ്ചായത്തിലെ കൊച്ചുകടവ് അംഗൻവാടിയില്‍നിന്ന്​ 38 വര്‍ഷത്തെ സേവനത്തിന്​ ശേഷം വിരമിക്കുന്ന അധ്യാപിക അമ്മിണിക്ക് നാട്ടുകാർ യാത്രയയപ്പ് നല്‍കി. മുന്‍ ബ്ലോക്ക് പഞ്ചായത്ത്​ അംഗം എം.ആര്‍. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജ് അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. അബ്ദുൽ കരീം, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥ ഡിനി, പി.വി. ഗണപതി, മുന്‍ഷാബി ഷമീര്‍, കൊച്ചുഖദീജ, ശിവശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT