ഏകപാത്ര നാടകോത്സവ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഏകപാത്ര നാടകോത്സവത്തിലേക്കുള്ള 50 ഏകപാത്ര നാടകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നീതിന്യായം, അന്തര്യാമി, ചക്കരപ്പന്തല്‍, അദ്ദേഹവും മൃതദേഹവും, ബാവുള്‍, ജോസഫിന്‍റെ റേഡിയോ, അവന്‍-അവള്‍, ഏകാകിനി, ഉടല്‍, ആകയാല്‍ ഇപ്രകാരം, ഹാര്‍മോണിയം, കഞ്ഞി കുടിച്ചിട്ടുപോകാം, അവന്‍ വരുന്നു, മഗ്ദലന മറിയം, കണക്ക് നാറാപിള്ള, കുരുതിപ്പൂക്കള്‍, കുടുക്ക്, ഡോ. വികടന്‍, അവള്‍ അഹല്യ, ഇന്ന്, പാലുപിരിയുന്ന കാലം, ഫാളെന്‍ ഫ്ലവര്‍, കുടമാറ്റം അഥവാ രണ്ടാംമൂഴം, പ്രളയന്‍, ഊണിനു നാലണ മാത്രം, ജന്മദിനം, പന്തമേന്തിയ പെണ്ണുങ്ങള്‍, പെണ്ണമ്മ, ലൂപ്, നിലാവ് അറിയുന്നു, മൂത്തോര്, ഉണ്ണിയപ്പം, ദ എഡ്​ജ്​, എലിക്കെണി, പെരും ആള്‍, നാടകവീട്, ലാപ്‌ടോപ്, ബസ്​സ്​റ്റോപ്പില്‍ ഒരു ക്രിസ്തുമസ് രാത്രി, ഓശാരത്തില്‍ ഒരു സല്‍ക്കാരം, കൂഴപ്ലാവും കുരുത്തോലയും, ബ്ലൂ ദ കളര്‍ ഓഫ് മാന്‍, വെഡ്ഡിങ് ആനിവേഴ്‌സറി, സമസ്യ പുരാണം, ദി ഗോള്‍, ഞാന്‍ ശൂർപണഖ, മാപ്പ്, ഡോട്ട് കോം, ദി ഓവര്‍കോട്ട്, അച്ഛന്‍ എന്ന അച്ചുതണ്ട്, മണ്ണകം എന്നീ നാടകങ്ങളാണ് തെരഞ്ഞെടുത്തത്. അരങ്ങിനെ ഊര്‍ജസ്വലമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളില്‍ ഏകപാത്ര നാടകോത്സവങ്ങള്‍ സംഘടിപ്പിക്കും. സേവ്യര്‍ പുല്‍പ്പാട്ട്, ഫ്രാന്‍സിസ് ടി. മാവേലിക്കര, അഡ്വ. വി.ഡി. പ്രേമപ്രസാദ്, ഉണ്ണികൃഷ്ണന്‍ നെല്ലിക്കോട്ട് എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്. ഓരോ അവതരണത്തിനും 15000 രൂപ വീതം അക്കാദമി പ്രതിഫലം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT