തൃശൂർ: എൽ.ഐ.സിയുടെ ഓഹരി വിൽപന തുറക്കുന്ന ദിവസമായ ബുധനാഴ്ച ജീവനക്കാരും ഏജന്‍റുമാരും പെൻഷൻകാരും എൽ.ഐ.സി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇറങ്ങിപ്പോക്ക് സമരവും ധർണയും നടത്തി. തൃശൂർ ശക്തൻ നഗർ ശാഖക്ക് മുന്നിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൽ.ഐ.സി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷനൽ പ്രസിഡന്‍റ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ ഡിവിഷനൽ ജനറൽ സെക്രട്ടറി ദീപക് വിശ്വനാഥ് വിശദീകരണം നടത്തി. ബെഫി ജില്ല സെക്രട്ടറി ബി. സ്വർണകുമാർ, കെ.എം.എസ്.ആർ.എ സംസ്ഥാന കമ്മിറ്റി അംഗം അനുരൂപ് രാജ, ബെഫി മുൻ സംസ്ഥാന പ്രസിഡന്‍റ് ടി. നരേന്ദ്രൻ എന്നിവർ സംസാരിച്ചു. ബാബു ജോസഫ് സ്വാഗതവും കെ.ആർ. ആൻഡ്രൂസ് നന്ദിയും പറഞ്ഞു. TCR PMN3 -LIC strike എൽ.ഐ.സി ഓഹരി വിൽപനക്കെതിരെ തൃശൂരിൽ നടത്തിയ ഇറങ്ങിപ്പോക്ക് സമരം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.