തൃശൂർ: രോഗങ്ങളുടെ ആധിക്യം പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്ത് കേരള ആരോഗ്യ സർവകലാശാല നടത്തിയ മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി (ഡി.എം/എം.സി.എച്ച്) റെഗുലർ/സപ്ലിമെൻററി പരീക്ഷകളുടെ ഫലപ്രഖ്യാപനം ആശ്വാസമാകുന്നു. സെപ്റ്റംബർ 14ന് തുടങ്ങി 23ന് അവസാനിച്ച പരീക്ഷയുടെ ഫലമാണ് സർവകലാശാല റെക്കോഡ് സമയംകൊണ്ട് മൂല്യനിർണയം പൂർത്തിയാക്കി നവംബർ നാലിന് പ്രസിദ്ധീകരിച്ചത്.
ഡി.എം വിഭാഗത്തിൽ കാർഡിയോളജി, എൻഡോക്രിനോളജി, ഗ്യാസ്ട്രോ എൻററോളജി, മെഡിക്കൽ ഓങ്കോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, പിഡിയാട്രിക് ഓങ്കോളജി, പൾമണറി മെഡിസിൻ; എം.സി.എച്ച് വിഭാഗത്തിൽ കാർഡിയോ വാസ്ക്കുലാർ ആൻഡ് തൊറാസിക് സർജറി, ഗ്യാസ്ട്രോ ഇൻറസ്റ്റിനൽ സർജറി, ജനിറ്റോ യൂറിനറി സർജറി, ന്യൂറോ സർജറി, പിഡിയാട്രിക് സർജറി, പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റിവ് സർജറി, സർജിക്കൽ ഓങ്കോളജി എന്നിങ്ങനെ സ്പെഷലൈസ് ചെയ്ത് പഠനം പൂർത്തിയാക്കിയ 111 പേരാണ് പരീക്ഷയെഴുതിയത്. എല്ലാവരും ജയിച്ചതായി സർവകലാശാല അറിയിച്ചു. സമൂഹത്തിൽ ദൗർലഭ്യം നേരിട്ടു കൊണ്ടിരിക്കുന്ന മേഖലകളിലേക്കാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.