1800 ലിറ്റര്‍ വ്യാജ ഡീസല്‍ പിടിച്ച സംഭവം; രണ്ട് പേര് അറസ്റ്റില്‍ ആമ്പല്ലൂര്‍: മണ്ണംപേട്ട വട്ടണാത്രയില്‍ 1800 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടിയ സംഭവത്തില്‍ രണ്ട് പേരെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട് കോവാത്ത് അരുണ്‍കുമാര്‍ (36), ചെമ്പൂച്ചിറ തൈയ്യില്‍ രഞ്ജിത്ത് (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. അരുണ്‍കുമാറിന്റെ ബന്ധുവിന്റെ പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് മായം കലര്‍ത്തിയ ഡീസല്‍ പിടികൂടിയത്. സംഭവ ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. വ്യാജ ഡീസല്‍ കൈവശം വെച്ചതിനും വില്‍പ്പന നടത്തിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതേ സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു. പിടികൂടിയ ഡീസല്‍ ഇതുവരെ സ്ഥലത്തുനിന്ന് മാറ്റിയിട്ടില്ല. തുടര്‍ നടപടി സ്വീകരിക്കാൻ ജില്ല സപ്ലൈ ഓഫിസര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.