കേച്ചേരി: തൂവാന്നൂർ ചോട്ടിലപ്പാറയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടെ 25 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച ഉച്ചക്ക് 12നായിരുന്നു സംഭവം. തൂവാന്നൂർ, ചിറപ്പറമ്പ്, ചോട്ടിലപ്പാറ, വെട്ടുകാട് പ്രദേശത്തുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കടന്നൽക്കുത്തേറ്റത്.
ആൺപറമ്പ് വീട്ടിൽ കുഞ്ഞമ്മ (65), മണ്ഡകത്തിങ്കൽ വീട്ടിൽ ബേബി (48), മണ്ഡകത്തിങ്കൽ മാധവന്‍റെ ഭാര്യ വത്സല (65), മുതുവീട്ടിൽ മണി (68), മണ്ഡകത്തിങ്കൽ രഞ്ജിനി (69), മുളനാട്ട് വീട്ടിൽ മായ (54), മുളനാട്ട് അംബിക (44), മുളനാട്ട് വാസന്തി (62 ), പൊന്നരാശേരി മണി (67), മുളനാട്ട് ഷീല (54), ചല്ലിയിൽ സിന്ധു (43), മേഞ്ചേരി കൗസല്യ (54), കക്കാട്ടുപറമ്പിൽ മണി (54), തൂവാന്നൂർ തങ്ക (66), പോയംങ്കണ്ടത്ത് അനസൂയ (65), മണ്ഡകത്തിങ്കൽ ഇന്ദിര (60), കിഴക്കേപ്പുറത്ത് ജാനകി (72), തടത്തിൽ കൗസല്യ (72).
പൊന്നരാശേരി ബിന്ദു (40), പൊന്നരശേരി രമണി (60), മേഞ്ചേരി ദേവി (70), കാക്കനാട് ദേവകി (65), പെന്നരാശേരി ദിനേശൻ (55), മണ്ടകത്തിങ്കൽ കേശവൻ (70), വടാരത്ത് കദീജ (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.