തൊഴിലുറപ്പ് ജോലിക്കിടെ 25 പേർക്ക് കടന്നൽക്കുത്തേറ്റു
text_fieldsകേച്ചേരി: തൂവാന്നൂർ ചോട്ടിലപ്പാറയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടെ 25 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച ഉച്ചക്ക് 12നായിരുന്നു സംഭവം. തൂവാന്നൂർ, ചിറപ്പറമ്പ്, ചോട്ടിലപ്പാറ, വെട്ടുകാട് പ്രദേശത്തുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കടന്നൽക്കുത്തേറ്റത്.
ആൺപറമ്പ് വീട്ടിൽ കുഞ്ഞമ്മ (65), മണ്ഡകത്തിങ്കൽ വീട്ടിൽ ബേബി (48), മണ്ഡകത്തിങ്കൽ മാധവന്‍റെ ഭാര്യ വത്സല (65), മുതുവീട്ടിൽ മണി (68), മണ്ഡകത്തിങ്കൽ രഞ്ജിനി (69), മുളനാട്ട് വീട്ടിൽ മായ (54), മുളനാട്ട് അംബിക (44), മുളനാട്ട് വാസന്തി (62 ), പൊന്നരാശേരി മണി (67), മുളനാട്ട് ഷീല (54), ചല്ലിയിൽ സിന്ധു (43), മേഞ്ചേരി കൗസല്യ (54), കക്കാട്ടുപറമ്പിൽ മണി (54), തൂവാന്നൂർ തങ്ക (66), പോയംങ്കണ്ടത്ത് അനസൂയ (65), മണ്ഡകത്തിങ്കൽ ഇന്ദിര (60), കിഴക്കേപ്പുറത്ത് ജാനകി (72), തടത്തിൽ കൗസല്യ (72).
പൊന്നരാശേരി ബിന്ദു (40), പൊന്നരശേരി രമണി (60), മേഞ്ചേരി ദേവി (70), കാക്കനാട് ദേവകി (65), പെന്നരാശേരി ദിനേശൻ (55), മണ്ടകത്തിങ്കൽ കേശവൻ (70), വടാരത്ത് കദീജ (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.