representational image

കാടുകയറാതെ കാട്ടാനക്കൂട്ടം തോട്ടം മേഖല ഭീതിയിൽ

ആമ്പല്ലൂർ: പാലപ്പിള്ളി, കുണ്ടായി, ചൊക്കന ജനവാസ മേഖലയിൽനിന്ന് മാറാതെ കാട്ടാനക്കൂട്ടം. കഴിഞ്ഞ ദിവസം കാനയിൽ വീണ ആനക്കുട്ടി ഉൾപ്പെട്ട കാട്ടാനക്കൂട്ടമാണ് ജനവാസ മേഖലയോടു ചേർന്നുള്ള റബർ തോട്ടങ്ങളിൽ നിലയുറപ്പിക്കുന്നത്. ഏഴ് ആനകളാണ് ചൊക്കന ആശുപത്രിക്ക് മുന്നിലുള്ള തോട്ടത്തിലുള്ളത്. മൂന്നു ദിവസമായി ഇവ പ്രദേശത്ത് തമ്പടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കുണ്ടായി പാറക്കൂട്ടത്ത് നിന്നാണ് ആനക്കൂട്ടം ചൊക്കനയിൽ എത്തിയത്. ചൊവ്വാഴ്ച വൈകീട്ടും ആനക്കൂട്ടം തോട്ടത്തിലുള്ളതായി തൊഴിലാളികൾ പറഞ്ഞു.

ഹാരിസൺ കമ്പനിയുടെ കുണ്ടായി എസ്റ്റേറ്റിലെ നിരവധി റബർ മരങ്ങളാണ് ആനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തോട്ടം തൊഴിലാളികളുടെ പറമ്പുകളിലും ആനകൾ ഇറങ്ങിയിരുന്നു. ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയാനകൾ ഉള്ളതുകൊണ്ടാണ് ആനക്കൂട്ടം ജനവാസ മേഖലയിൽ നിന്ന് മാറാത്തതെന്നാണ് വനപാലകർ പറയുന്നത്. പിടിയാനകളാണ് കൂട്ടത്തിൽ ഏറെയും. വേറെ രണ്ട് ആനക്കൂട്ടങ്ങളും മേഖലയിൽ എത്തുന്നുണ്ടെന്ന് പറയുന്നു. ഇതിൽ ഒറ്റപ്പെട്ടു നടക്കുന്ന കൊമ്പൻമാർ അപകടകാരികളാണെന്നാണ് തൊഴിലാളികൾ പറയുന്നത്. കുണ്ടായി -പാലപ്പിള്ളി റോഡിലും മുപ്ലി പുഴയിലും ആനകൾ ഇറങ്ങുന്നത് പതിവാണ്. തൊഴിലാളി കുടുംബങ്ങളും ആശങ്കയിലായ സാഹചര്യത്തിൽ വനപാലകർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Tags:    
News Summary - A herd of wild elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT