എരുമപ്പെട്ടി: വീടിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. നെല്ലുവായ് മുരിങ്ങത്തേരി ക്വാറി വഴിയിലുള്ള ചോഴിവളപ്പിൽ മണികണ്ഠെൻറ വീടിനു നേരെയാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. നിർമാണം നടക്കുന്ന വീടിെൻറ ജനൽ ചില്ലുകൾ എല്ലാം കല്ലെറിഞ്ഞ് ഉടച്ചു. വീട്ടിലെ വൈദ്യുതോപകരണങ്ങൾ, വൈദ്യുതി മീറ്റർ ബോർഡ്, കുടിവെള്ള പൈപ്പ് എന്നിവയും നശിപ്പിച്ച നിലയിലാണ്. കൂടാതെ വീട്ടുപറമ്പിലെ പച്ചക്കറികൃഷിയും തെങ്ങിൻ തൈകളും കൊത്തി മുറിച്ച് നശിപ്പിച്ചിട്ടുണ്ട്.
വീടുപണി നടക്കുന്നതിനാൽ മണികണ്ഠനും കുടുംബാംഗങ്ങളും അൽപം മാറി തറവാട്ടു വീട്ടിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മണികണ്ഠൻ വീട്ടിലേക്ക് വന്നപ്പോഴാണ് വീടും വീട്ടുപകരണങ്ങൾക്കും കേടുപാട് വരുത്തിയതായി കണ്ടത്. തുടർന്ന് എരുമപ്പെട്ടി പൊലീസിൽ പരാതി നൽകി. കൂലിപ്പണിക്കാരനായ മണികണ്ഠന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽനിന്ന് അനുവദിച്ച സഹായത്താലാണ് വീട് പണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.