മാള: മാളയിൽ രണ്ടിടത്ത് ബൈക്കിലെത്തി വനിതകളെ ആക്രമിച്ച് കവർച്ചാശ്രമം. ഇരുചക്ര വാഹന യാത്രികയായ യുവതിയെ തലക്കടിച്ച് വീഴ്ത്തി. മാള - കുഴൂർ റോഡിൽ മണ്ടി കയറ്റം കോളനിയിൽ ദേവികയാണ് (21) ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവിനെ കൊണ്ടുപോയി തിരിച്ച് തനിയെ വരുമ്പോഴാണ് സംഭവം. ഇവർ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുവീണു.
മാള - കല്ലൂർ റോഡിൽ ബൈക്കിലെത്തിയയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു. വെണ്ണൂർ കുന്നത്തുപറമ്പിൽ രാധാമണിയാണ് (50) ആക്രമിക്കപ്പെട്ടത്. കവർച്ച ശ്രമത്തിനിടെ ഇവരുടെ മാലയുടെ പകുതി ഭാഗം മാത്രമാണ് നഷ്ടപ്പെട്ടത്. രണ്ടിടത്തും ആക്രമണം നടത്തിയത് ഒരേ സംഘമാണെന്ന് സൂചനയുണ്ട്. ബുധനാഴ്ച രാവിലെ സംഭവം നടന്നിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
മാള ടൗണിലും പ്രധാന റോഡിൽ സ്റ്റേഷൻ പരിസരത്തും സി.സി.ടി.വി കാമറകൾ ഉണ്ടെങ്കിലും ഇവ പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.