കാഞ്ഞാണി: അരിമ്പൂരിൽ തൊഴിലാളിയുടെ വീട് ജപ്തി ചെയ്യാനുള്ള ശ്രമം സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. 36 ലക്ഷം രൂപ വായ്പയെടുത്തതിൽ 32 ലക്ഷവും അടച്ചിട്ടും കോവിഡിൽ പ്രതിസന്ധിയിലായ മാസ അടവ് മുടങ്ങിയതുമൂലം 41 ലക്ഷം രൂപ അടക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബാങ്ക് ജീവനക്കാർ കോടതിയുടെയും പൊലിസിെൻറയും സഹായത്തോടെ മനക്കൊടി സ്വദേശി കണ്ടൻകാവിൽ വിനോദിെൻറ (48) വീട് ജപ്തിചെയ്യാനെത്തിയപ്പോഴാണ് തടഞ്ഞത്.
അഞ്ചു വർഷം മുമ്പാണ് വായ്പ എടുത്തത്. വീട്ടിൽ വയോധികയായ അമ്മ മാത്രം ഉള്ള സമയത്താണ് കോടതി ഉത്തരവുമായി ഉദ്യോഗസ്ഥർ എത്തിയത്. കാളിങ് ബെല്ലടിച്ചപ്പോൾ തുറന്നില്ലെന്ന കാരണം പറഞ്ഞ് വീട് ചവിട്ടിപ്പൊളിച്ചതോടെയാണ് വിവരമറിഞ്ഞ് വാർഡ് അംഗം കെ. രാഗേഷ്, ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി ജോ. സെക്രട്ടറിയും ജനപ്രതിനിധിയുമായ സി.ജി. സജീഷ്, സി.പി.എം മനക്കൊടി ബ്രാഞ്ച് സെക്രട്ടറി ടി.വി. വിദ്യാധരൻ, അരിമ്പൂർ ലോക്കൽ കമ്മിറ്റി അംഗം പി.ആർ. ശക്തിധരൻ എന്നിവർ സ്ഥലത്തെത്തിയത്.
ഇതിനിടെയെത്തിയ വിനോദൻ സി.ജെ.എം കോടതിയുടെ ജപ്തി ഉത്തരവ് സ്റ്റേ ചെയ്യുന്നതിന് വേണ്ടി ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും മുടങ്ങിയ തവണകൾ അടക്കാമെന്നും ബന്ധപ്പെട്ടവരോട് പറഞ്ഞുവെങ്കിലും ധിക്കാരപരമായ പ്രതികരണങ്ങളാണ് അവരിൽ നിന്നുണ്ടായതത്രേ. വീട് മറ്റൊരു പൂട്ട് ഇട്ട് അടക്കാനും ശ്രമിച്ചു. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞതോടെയാണ് അധികാരികൾ പിന്തിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.