ആഴക്കടലിലേക്ക്  കുതിക്കാൻ തയാറായി നിൽക്കുന്ന ബോട്ടുകൾ

ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടി

എ​റി​യാ​ട്: സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ചെ​റു​മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെൻറ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ് വ​ക​വെ​ക്കാ​തെ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ എ​റ​ണാ​കു​ളം തോ​പ്പും​പ​ടി സി​ത്താ​ര വീ​ട്ടി​ൽ അ​ഷ്ക​ർ എ​ന്ന​യാ​ളു​ടെ ‘സി​ത്താ​ര’ ബോ​ട്ടാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 12 സെ​ന്റീ​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള 6800 കി​ലോ കി​ളി​മീ​ൻ മ​ത്സ്യ​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ജി​ല്ല​യി​ലെ തീ​ര​ക്ക​ട​ലി​ലും അ​ഴി​മു​ഖ​ങ്ങ​ളി​ലും വി​വി​ധ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡി​ങ് സെൻറ​റു​ക​ളി​ലും അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ എം.​എ​ഫ്. പോ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക കോ​മ്പി​ങ് ഓ​പ​റേ​ഷ​ന്റെ ഭാ​ഗ​മാ​യാ​ണ് ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്.

ജി​ല്ല ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് 2.75 ല​ക്ഷം പി​ഴ ഈ​ടാ​ക്കി. ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ 5,00468 രൂ​പ​യു​ടെ മ​ത്സ്യം ലേ​ലം​ചെ​യ്ത തു​ക​യും ട്ര​ഷ​റി​യി​ൽ അ​ട​പ്പി​ച്ചു. പി​ടി​ച്ചെ​ടു​ത്ത ചെ​റു​മ​ത്സ്യ​ങ്ങ​ളെ പു​റം​ക​ട​ലി​ൽ ഒ​ഴു​ക്കി ക​ള​ഞ്ഞു.

എ​ഫ്.​ഇ.​ഒ അ​ശ്വി​ൻ രാ​ജ്, എ.​എ​ഫ്.​ഇ. ഒ. ​സം​ന ഗോ​പ​ൻ, മെ​ക്കാ​നി​ക്ക് ജ​യ​ച​ന്ദ്ര​ൻ, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് വി​ജി​ല​ൻ​സ് വി​ങ് ഓ​ഫി​സ​ർ​മാ​രാ​യ വി.​എം. ഷൈ​ബു, വി.​എ​ൻ.​പ്ര​ശാ​ന്ത് കു​മാ​ർ, ഇ.​ആ​ർ. ഷി​നി​ൽ​കു​മാ​ർ, സീ ​റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ പ്ര​മോ​ദ്, ഷ​ഫീ​ഖ് എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക പ​ട്രോ​ളി​ങ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​രം അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​ന രീ​തി അ​വ​ലം​ബി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡി​ങ് സെൻറ​റു​ക​ളി​ലും സ്പെ​ഷ​ൽ ടാ​സ്ക് സ്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​വി. സു​ഗ​ന്ധ​കു​മാ​രി അ​റി​യി​ച്ചു.

Tags:    
News Summary - boat was caught by fisheries authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT