ചാലക്കുടി: കൊരട്ടിയിൽ ദേശീയപാതയിൽ നാഷനൽ പെർമിറ്റ് ലോറിയിൽ കടത്തിയ 13 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി കണ്ണമ്പുഴ ലൈജു (41), ആളൂർ മണ്ണപ്പാട്ട് വീട്ടിൽ അനന്തപത്മനാഭൻ (28) എന്നിവർ പിടിയിലായി.
ബംഗളൂരുവിൽനിന്ന് പെരുമ്പാവൂരിലേക്ക് പോകുന്ന ലോറിയിൽ പ്ലാസ്റ്റിക് നിർമാണത്തിൻറ അസംസ്കൃത വസ്തുക്കൾക്കടിയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ ഒളിപ്പിച്ചുെവച്ച നിലയിലായിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂരിൽ വിൽക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കൊരട്ടി സി.ഐ ബി.കെ. അരുണിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്.ഐമാരായ പ്രിയൻ, സുരേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.