കാട്ടിലെ മരത്തിന് മുകളിൽ ജയൻ ജോസ് നടത്തുന്ന ഒറ്റയാൾ സമരം

കാട്ടാന ആക്രമണത്തിന് അറുതിവരുത്താൻ കാട്ടിലെ മരത്തിൽ കയറി ഒറ്റയാൾ സമരം

അതിരപ്പിള്ളി: മലയോര മേഖലയിലെ കാട്ടാന ആക്രമണത്തിനെതിരെ അധികാരികളുടെ കണ്ണുതുറപ്പിക്കും വരെ കാട്ടിലെ മരത്തിന് മുകളിലിരുന്ന് ഒറ്റയാൾ സമരം. അധികാരികളുടെ അനാസ്ഥകൾക്കെതിരെ വ്യത്യസ്തങ്ങളായ സമരമുറകളാൽ ശ്രദ്ധ പിടിച്ചുപറ്റിയ ജയൻ ജോസ് പട്ടത്താണ് വീണ്ടും അങ്കത്തിനിറങ്ങിയത്.

നിറ്റ ജലാറ്റിൻ കമ്പനിയുടെ മാലിന്യപൈപ്പ് പൊട്ടിയ പാടത്തെ ചളിയിൽ ഒരു ദിവസം മുഴുവൻ നിൽക്കുകയും റോഡ് പണിയിലെ അനാസ്ഥക്കെതിരെ ചളിയിൽ ഇരുന്നും പ്രതിഷേധിക്കാൻ വെള്ളയുടുപ്പുകൾ മാത്രം അണിയുന്ന ജയൻ ജോസിന് മടിയില്ല.

ചാലക്കുടിപ്പുഴയിൽ വീണ കണ്ടെയ്നർ ലോറി നീക്കാത്തതിൽ പ്രതിഷേധിച്ച് പുഴയിൽ ലോറിയുടെ മുകളിൽ ഒരു ദിവസം മുഴുവനും കയറി നിന്നാണ് ഇതിന് മുമ്പ്​ ജയൻ ജോസ്​ പ്രതിഷേധിച്ചത്​.

ശനിയാഴ്ച രാവിലെ പ്ലാ​േൻറഷൻ ഭാഗത്തെ പുഴയോരത്തെ മരത്തിന് മുകളിലാണ് ജലപാനം പോലും നടത്താതെ പ്രതിഷേധം അരങ്ങേറിയത്. രാത്രിയായാലും സമരം അവസാനിപ്പിക്കില്ലെന്ന് ജയൻ ജോസ് പറഞ്ഞു. കാട്ടാന ആക്രമണത്തിന് അധികാരികൾ നടപടി സ്വീകരിച്ചാലേ മരത്തിൽനിന്ന്​ ഇറങ്ങൂ.

Tags:    
News Summary - A lone struggle to climb a tree in the forest to end the wild elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.