ചാലക്കുടി: ടൗണിൽ ബാങ്കിങ് സ്ഥാപനങ്ങൾ ആനമല നോർത്ത് ഭാഗത്ത് കേന്ദ്രീകരിക്കുന്നു. ബാങ്കുകൾ ഇവിടേക്ക് മാറുകയോ ഇവിടെ പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുകയോ ആണ്. പഴയ ദേശീയപാതയിൽ കാർസ് ഇന്ത്യ മുതൽ ആനമല ജങ്ഷൻ വരെയുള്ള അര കി.മീ. ഭാഗത്ത് നിരവധി ധനകാര്യ സ്ഥാപനങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആരംഭിച്ചത്.
അതിരപ്പിള്ളി, അന്താരാഷ്ട്ര വിമാനത്താവളം, െറയിൽവേ സ്റ്റേഷൻ, ഇൻഫോപാർക്ക് എന്നിവയുടെ സാന്നിധ്യം ചാലക്കുടിയിലെ സാമ്പത്തിക ഇടപാടുകളെ സജീവമാക്കിയിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകള്‍ അടിസ്ഥാനമാക്കി നഗരസഭപ്രദേശങ്ങളെ കേന്ദ്രീകരിച്ച് നടന്ന സര്‍വേകളിൽ ചാലക്കുടി നഗരസഭപ്രദേശം സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയതായി പറയുന്നു. 4,300 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ കഴിഞ്ഞ സാമ്പത്തികവര്‍ഷം ചാലക്കുടിയിലെ വിവിധ ബാങ്കുകളിലായി നടന്നുവെന്നാണ് കണക്ക്.
ദേശസാത്കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ന്യൂജന്‍ ബാങ്കുകള്‍, നോണ്‍ ബാങ്കിങ് തുടങ്ങിയ ബാങ്കുകളില്‍ നടന്ന ബിസിനസ് വിലയിരുത്തിയാണ് ഈ കണക്ക് സ്ഥിരീകരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 400 കോടിയോളം വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലുണ്ടായത്. ട്രഷറി, സഹകരണ ഇടപാടുകള്‍ക്ക് പുറമെയാണിത്. ചാലക്കുടിയിൽ 35ലധികം ബാങ്കുകളുടെ ശാഖകള്‍ ഇവിടെയുണ്ട്. പുതിയ ചില ബാങ്കുകളും ശാഖകള്‍ ആരംഭിക്കാനായി സ്ഥലം അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.