ചാലക്കുടി: മേൽപ്പാലത്തിനടിയിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം വർധിക്കുന്നു. കഴിഞ്ഞ ദിവസം പട്ടാപ്പകൽ ബസിെൻറ ചില്ല് തകർത്തു. ചാലക്കുടി നഗരസഭ ബസ് സ്റ്റാൻഡിെൻറ മുൻവശത്ത് ൈഫ്ല ഓവറിെൻറ അടിയിൽ പാർക്ക് ചെയ്തിരുന്ന മിഷാൽ ബസിെൻറ ചില്ല് രാവിലെ 11.30ഓടെയാണ് ഇവർ തകർത്തത്.
പിറകുവശത്തെ ചില്ല് അവിടെ തമ്പടിച്ച സാമൂഹികവിരുദ്ധർ കല്ലെറിഞ്ഞു തകർക്കുകയായിരുന്നു. വാഹന ഉടമ മിൻഹാജ് ചില്ല് തകർത്തത് സംബന്ധിച്ച് പരാതി നൽകി. വിവേക് എന്നയാൾക്കെതിരെയാണ് പരാതി ഉന്നയിച്ചിട്ടുള്ളത്.
കോവിഡ് ലോക്ഡൗണിനെ തുടർന്ന് ബസുകൾ, ടോറസ് ലോറികൾ, മറ്റ് വാഹനങ്ങൾ എന്നിവ ൈഫ്ല ഓവറിന് താഴെ പാർക്ക് ചെയ്തിരിക്കുകയാണ്. നഗരമധ്യത്തിലെ ഈ ഭാഗത്ത് കാലങ്ങളായി സാമൂഹികവിരുദ്ധർ തമ്പടിച്ചു വരുന്നു. മയക്കുമരുന്നിന് അടിമകളായി ഇവർ നാട്ടുകാർക്ക് ശല്യം ഉണ്ടാക്കുന്നുണ്ട്. മാലിന്യം നിക്ഷേപിച്ച് ഇവർ പ്രശ്നം സൃഷ്ടിക്കുന്നു. എന്നാൽ, യാചകർക്കെതിരെ നടപടിയെടുക്കുന്നുവെന്ന ആരോപണം ഭയന്ന് പൊലീസ് ഇവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.