ചാലക്കുടി: താലൂക്ക് ലൈബ്രറി കൗൺസിലിനെ അധികാരികൾ തെരുവിലേക്കിറക്കുന്നു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പഴയ േബ്ലാക്ക് കെട്ടിടത്തിൽ നിന്നാണ് കുടിയിറക്കുന്നത്. ഒഴിഞ്ഞു പോകാനുള്ള അന്ത്യശാസനത്തിന്റെ അവസാന തീയതി കഴിഞ്ഞ ദിവസത്തോടെ അവസാനിച്ചിരിക്കുകയാണ്.
എന്നാൽ, പകരം സംവിധാനം ഏർപ്പാടാക്കാത്തതിനാൽ ചാലക്കുടി താലൂക്കിലെ 75 ഓളം ലൈബ്രറികളുടെ രേഖകളുമായി എവിടേക്ക് പോകണം എന്നറിയാതെ വിഷമിക്കുകയാണ് ഭാരവാഹികളും ഉദ്യോഗസ്ഥരും. പ്രസിഡന്റ്, സെക്രട്ടറി, ഒരു എൽ.ഡി ക്ലർക്ക് എന്നിവരടങ്ങുന്നതാണ് ഓഫിസ്.
എൽ.ഡി ക്ലർക്ക് ഒഴികെ ആർക്കും പ്രതിഫലമൊന്നും ലഭിക്കുന്നില്ല. ഏതാനും അലവൻസുകൾ ഒഴിച്ചാൽ ഇവരുടെ സേവനം സൗജന്യമാണ്. ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ രൂപം കൊണ്ട 2016ൽ ആണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്.
കരാർ പ്രകാരം സൗജന്യമായാണ് കെട്ടിടത്തിൽ സ്ഥലം അനുവദിച്ചത്. എന്നാൽ ചാലക്കുടി പഴയ േബ്ലാക്ക് ആസ്ഥാനമായിരുന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടം പൊളിച്ചു പണിയുന്നതിനാലാണ് ലൈബ്രറി കൗൺസിലിനെ ഒഴിപ്പിക്കുന്നത്. കെട്ടിടം അൺ ഫിറ്റായി എൻജിനീയർ വിധിയെഴുതിയിരുന്നു.
േബ്ലാക്ക് പഞ്ചായത്ത് ഭരണസമിതിയും കെട്ടിടം ഉടൻ പൊളിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. എത്രയും വേഗം പൊളിച്ചിെല്ലങ്കിൽ പദ്ധതി വിഹിതം പാഴാകുമെന്ന കാരണവും ഒഴിപ്പിക്കലിന് പിന്നിലുണ്ട്. സനീഷ് കുമാർ ജോസഫ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
ചാലക്കുടി േബ്ലാക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് 19 സെപ്റ്റംബർ 2023 ന് അയച്ചിട്ടുള്ളത്. എന്നാൽ പകരം ഒരു മുറി നൽകണമെന്ന് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് നേട്ടീസിന് മറുപടി നൽകിയെങ്കിലും സ്ഥലം അനുവദിക്കാൻ പറ്റില്ലെന്ന് േബ്ലാക്ക് സെക്രട്ടറി മറുപടി നൽകി. േബ്ലാക്ക് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമാണത്.
ലൈബ്രറി കൗൺസിൽ കൂടാതെ പട്ടികജാതി ഓഫിസും േബ്ലാക്ക് സ്റ്റോർ റൂമും പൊളിക്കുന്ന കെട്ടിടത്തിലുണ്ട്. പഴയ കെട്ടിടത്തിലെ പട്ടികജാതി ഓഫിസിന് േബ്ലാക്കിലെ മറ്റൊരു കെട്ടിടത്തിൽ മുറി അനുവദിക്കും. എന്നാൽ ലൈബ്രറി കൗൺസിൽ ഓഫിസിന് മാത്രം മുറിയില്ല. ഇനി പുതിയ കെട്ടിടം നിർമിക്കുമ്പോഴും മുറി അനുവദിക്കുകയില്ലെന്ന നിലപാടിലാണ് േബ്ലാക്ക് പഞ്ചായത്ത് അധികാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.