ചാലക്കുടി: ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ നവീകരണത്തിന് പദ്ധതിയൊരുങ്ങുന്നു. അര നൂറ്റാണ്ടോളം പഴക്കമുള്ള ഡിപ്പോ നവീകരിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. കാലപ്പഴക്കം കാരണം സിമന്റ് അടർന്നും കമ്പികൾ തെളിഞ്ഞും വിള്ളലുകൾ വീണും നാശത്തിന്റെ വക്കിലാണ് പ്രധാന കെട്ടിടം. 1975ൽ ആണ് ഡിപ്പോ ചാലക്കുടിയിൽ ആരംഭിച്ചത്.
അഞ്ച് ഏക്കർ വിസ്തൃതിയുണ്ട്. ഓഫിസും ബസ് യാർഡും വർക്ക് ഷോപ്പും കംഫർട്ട് സ്റ്റേഷനും കാന്റീനും അടങ്ങുന്നതാണ് ഇവിടത്തെ പ്രധാന നിർമിതികൾ. ഒരു വർഷം മുമ്പ് കുറച്ച് സ്ഥലം പെട്രോൾ പമ്പിന് അനുവദിച്ചിരുന്നു. ആദ്യഘട്ടം നവീകരണം സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക ഉപയോഗിച്ചാണ്. തുടർന്ന് കെ.എസ്.ആർ.ടി.സി തുക അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
ചാലക്കുടി കേന്ദ്രീകരിച്ചുള്ള വിശാലമായ വിനോദസഞ്ചാരസാധ്യതകൾ ഉപയോഗപ്പെടുത്താവുന്ന തരത്തിലുള്ള നവീകരണ പ്രവൃത്തികളാണ് ഉദ്ദേശിക്കുന്നത്. ഇത്തരം സാധ്യതകൾ സംബന്ധിച്ച് കെ.എസ്.ആർ.ടി.സി എം.ഡിയുമായി സംസാരിച്ചതായി എം.എൽ.എ അറിയിച്ചു.
ജീവനക്കാർക്ക് താമസസൗകര്യം ഉൾെപ്പടെയുള്ള അടിസ്ഥാന സൗകര്യം ഉൾപ്പെടുന്ന പ്രാരംഭ രൂപരേഖ കെ.ആർ.ഡി.സി.എൽ തയാറാക്കിയിട്ടുണ്ട്. ഡിപ്പോയോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് പേ ആൻഡ് പാർക്ക് സൗകര്യവും പരിഗണനയിലാണ്. വരുമാന വർധനക്ക് ആവശ്യമായ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.