ചാ​ല​ക്കു​ടി​യി​ൽ ‘സ്നേ​ഹ സ്മൃ​തി’ പ​ദ്ധ​തി ബെ​ന്നി ബ​ഹ​നാ​ൻ എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

സം​സ്ഥാ​ന​ത്തെ ആ​ദ്യ ഡി​മെ​ൻ​ഷ്യ സൗ​ഹൃ​ദ ന​ഗ​ര​മാ​വാ​ൻ ചാ​ല​ക്കു​ടി

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ഡി​മെ​ന്‍ഷ്യ സൗ​ഹൃ​ദ പ​ദ്ധ​തി തു​ട​ങ്ങി. കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി ഡി​മെ​ന്‍ഷ്യ സൗ​ഹൃ​ദ ന​ഗ​ര​മാ​യി ചാ​ല​ക്കു​ടി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന ‘സ്നേ​ഹ​സ്മൃ​തി’ പ​ദ്ധ​തി ബെ​ന്നി ബ​ഹ​നാ​ന്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രാ​യാ​ധി​ക്യം വ​ന്ന​വ​രി​ല്‍ മാ​ത്ര​മ​ല്ല, ചെ​റു​പ്പ​ക്കാ​രി​ലും വ​ര്‍ധി​ച്ചു​വ​രു​ന്ന ഡി​മെ​ന്‍ഷ്യ എ​ന്ന അ​വ​സ്ഥ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നും ഈ ​അ​വ​സ്ഥ​യി​ല്‍ എ​ത്തി​യ​വ​രെ പ​രി​ച​രി​ക്കാ​ൻ പ​രി​ശീ​ല​നം ന​ല്‍കാ​നു​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ എ​ബി ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നീ​ഷ് കു​മാ​ര്‍ ജോ​സ​ഫ് എം.​എ​ല്‍.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​നി​മ-​സീ​രി​യ​ല്‍ ന​ടി അം​ബി​ക മോ​ഹ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. സ്ഥി​രം സ​മി​തി അ​ധ‍്യ​ക്ഷ​രാ​യ ജി​ജി ജോ​ണ്‍സ​ന്‍, ജോ​ര്‍ജ് തോ​മ​സ്, ദി​പു ദി​നേ​ശ്, സൂ​സ​മ്മ ആ​ന്‍റ​ണി, സൂ​സി സു​നി​ല്‍, മു​ന്‍ ചെ​യ​ര്‍മാ​ന്‍ വി.​ഒ. പൈ​ല​പ്പ​ന്‍, ഷി​ബു വാ​ല​പ്പ​ന്‍, സി.​എ​സ്. സു​രേ​ഷ്, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ നി​ത പോ​ള്‍, സെ​ക്ര​ട്ട​റി കെ.​ബി. വി​ശ്വ​നാ​ഥ​ന്‍, ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ര്‍വൈ​സ​ര്‍ ബി​ന്ദു ലോ​ന​പ്പ​ന്‍, കോ​ഓ​ഡി​നേ​റ്റ​ര്‍ ജോ​സ് കാ​വു​ങ്ങ​ല്‍, പ്രോ​ജ​ക്ട് ക​ണ്‍സ​ള്‍ട്ട​ന്‍റ്​ പ്ര​സാ​ദ് ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Chalakudy to become the first dementia friendly city in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.