പുതുവർഷം പിറന്നിട്ടും ചാലക്കുടി ടൗൺഹാൾ തുറന്നില്ല

ചാലക്കുടി: നിർമാണം പൂർത്തിയാക്കിയ ചാലക്കുടി നഗരസഭ ടൗൺഹാൾ പുതുവർഷത്തിൽ തുറന്നുകൊടുക്കുമെന്ന വാഗ്ദാനവും പാഴാകുന്നു. ഇേതതുടർന്ന് ചൊവ്വാഴ്ച രാവിലെ 11ന് നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധസദ്യ ഒരുക്കും. ജനുവരി ഒന്നിന് ടൗൺ ഹാൾ തുറന്നുകൊടുക്കുമെന്ന് യു.ഡി.എഫ് ഭരണസമിതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിന് ഒരുനടപടിയും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

നിലവിലെ യു.ഡി.എഫ് ഭരണസമിതി കഴിഞ്ഞ രണ്ടുവർഷമായി ടൗൺഹാൾ തുറന്നുകൊടുക്കാമെന്ന് വാഗ്ദാനം നടത്തുന്നുണ്ട്. പുതിയ നഗരസഭ ചെയർമാനായി എബി ജോർജ് സ്ഥാനമേറ്റപ്പോൾ ജനുവരി ഒന്നിന് തുറന്നുകൊടുക്കുമെന്ന് അന്തിമമായി അറിയിച്ചു. ഈ വാഗ്ദാനവും ലംഘിക്കപ്പെട്ടതിനെ തുടർന്നാണ് പ്രതിപക്ഷം സമരത്തിലേക്ക് നീങ്ങുന്നത്.

10 വർഷം മുമ്പ് യു.ഡി.എഫ് ഭരണസമിതിയാണ് ടൗൺഹാൾ നിർമാണത്തിന് തുടക്കമിട്ടത്. ഭാഗികമായി പണിത ടൗൺ ഹാളിന്റെ ഉദ്ഘാടനവും നടത്തി. എന്നാൽ, ടൗൺഹാൾ തുറന്നുകൊടുക്കാനുള്ള ഒരുസൗകര്യവും ഒരുക്കിയില്ല. അതിനുശേഷം വന്ന എൽ.ഡി.എഫ് ഭരണസമിതി ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി വീണ്ടും ഉദ്ഘാടനം നടത്തുകയായിരുന്നു. ഇതിനിെട നഗരസഭ ഭരണസമിതിയുടെ കാലാവധി പൂർത്തിയായി. തുടർന്ന് വീണ്ടും ഭരണത്തിലെത്തിയ യു.ഡി.എഫ് ഭരണസമിതി ടൗൺഹാൾ കെട്ടിടം തുറന്നുകൊടുക്കാതെ അടച്ചിട്ടു.

പലവട്ടവും തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ടു വർഷമായി ഒരു നീക്കവും നടത്തിയില്ല. കോടികൾ ചെലവഴിച്ചിട്ടും ടൗൺഹാൾ തുറന്നുകൊടുക്കാത്തതിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ട്.ചാലക്കുടിയിലെ സാധാരണക്കാർ വിവാഹംപോലുള്ള പരിപാടികൾ നടത്താൻ സ്വകാര്യ ഓഡിറ്റോറിയങ്ങൾക്ക് വൻതുക വാടക നൽകുകയാണ്. 

Tags:    
News Summary - Chalakudy Town Hall did not open even after the New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.