ചാലക്കുടി: ജില്ല മെഡിക്കല്‍ ഓഫിസറെയും ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെയും തസ്തികയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ സംസ്ഥാന ഭിന്നശേഷി കമീഷണറുടെ ഉത്തരവ്. ഭിന്നശേഷിക്കാരിയായ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലെ ഡെൻറല്‍ സര്ജെൻറ പരാതിയെ തുടര്‍ന്നാണ് നടപടി.
കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനത്തെ തുടര്‍ന്ന് മേയ്, ജൂണ്‍ മാസങ്ങളില്‍ വിവിധ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഡോക്ടർ സ്പെഷല്‍ കാഷ്വല്‍ അവധിയെടുത്തിരുന്നു. എന്നാല്‍, സ്പെഷല്‍ കാഷ്വല്‍ അവധിക്ക് ദന്തഡോക്ടര്‍ക്ക് അര്‍ഹതയില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് നിര്‍ദേശിക്കുകയും ചെയ്തു. സ്പെഷല്‍ കാഷ്വല്‍ ലീവ് അനുവദിക്കാതെ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് സൂപ്രണ്ട് അയക്കുകയായിരുന്നു. ജില്ല മെഡിക്കല്‍ ഓഫിസര്‍ അവധി അപേക്ഷയില്‍ തീരുമാനം എടുക്കാതെ ആരോഗ്യ ഡയറക്ടര്‍ക്ക് കൈമാറി.
ഭിന്നശേഷി അവകാശലംഘനത്തിനും പാര്ശ്വവത്കരിക്കപ്പെടുന്നതിനും ഇടയായി എന്ന പരാതിയുമായാണ് ദന്തല്‍ സര്ജന് കമീഷണറെ സമീപിച്ചത്. അതോടൊപ്പം മേയിലെ ശമ്പളം തടഞ്ഞുെവച്ചതിനും പരാതി നൽകി.
ഭിന്നശേഷിക്കാരുടെ അവകാശലംഘനത്തിന് കാരണക്കാരായ ഡി.എം.ഒ, ആശുപത്രി സൂപ്രണ്ട് എന്നിവരുടെ പ്രവൃത്തികളെപറ്റി അന്വേഷിക്കാൻ ഗവ. അഡീഷണല്‍ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരോഗ്യവകുപ്പിലെ ഭരണപരമായ ചുമതലയുള്ള യാതൊരു തസ്തികയിലും ഇവരെ നിയമിക്കാന്‍ പാടില്ലെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറിക്ക് നൽകിയ ഉത്തരവില്‍ പറയുന്നു. കാഷ്വല്‍ ലീവും ലീവ് കാലത്തെ ശമ്പളവും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പ്രത്യേക ഉത്തരവ് നൽകി അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.