കീ​ഴാ​റ ചി​പ്പു എ​ന്ന സു​ബ്ര​ഹ്മ​ണ്യ​ൻ

ചാലക്കുടിയിലുണ്ട്, ലോകകപ്പിന്റെ എൻസൈക്ലോപീഡിയ !

ചാലക്കുടി: ലോകകപ്പ് ഫുട്ബാൾ സംബന്ധിച്ച ഏത് വിവരവും ചോദിച്ചോളൂ, ഒരു നിമിഷം പോലും വൈകാതെ ഉത്തരം റെഡി. നാട്ടുകാർ പറയും പോലെ ഒരു കമ്പ്യുട്ടർ ചിപ്പിൽ ഒളിപ്പിച്ചുവെച്ചത് എടുത്തുതരും പോലെയാണ് പൂലാനിയിലെ ചിപ്പു എന്ന കീഴാറ വീട്ടിൽ സുബ്രഹ്മണ്യൻ (58) ഉത്തരം നൽകുക.

930 മുതൽ ഇന്നുവരെയുള്ള ലോകകപ്പ് വിവരങ്ങളാണ് ചിപ്പുവിന്റെ മനസ്സിൽ സൂക്ഷിച്ചിട്ടുള്ളത്. എവിടെയാണ് മത്സരം നടന്നത്. ആര് തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ആരാണ് വിജയിച്ചത്? എത്ര ഗോളടിച്ചു? എല്ലാ ഉത്തരവും പറയാൻ സുബ്രഹ്മണ്യന് സെക്കൻഡുകളേ വേണ്ടൂ.

ലോകകപ്പ് നടക്കാതിരുന്ന വർഷവും പറയും. വർഷങ്ങളും പേരുകളും വിവരങ്ങളുമെല്ലാം പദ്യരൂപത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം. ലോകകപ്പിന്റെ കാര്യത്തിൽ മാത്രമല്ല, സുബ്രഹ്മണ്യൻ ഓർമ ശക്തി പ്രകടമാക്കുന്നത്. നൂറ് കണക്കിന് ഫോൺ നമ്പറുകളും ഓർമയിൽ ഭദ്രം. ഫോണിൽ ആരുടെയും നമ്പറുകളും പേരും ഒന്നും സേവ് ചെയ്തിട്ടില്ല. ഓർമയിൽ നിന്നെടുത്ത് വിളിക്കുകയാണ് ചെയ്യുന്നത്.

വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ മാത്രം വിളിച്ചവരുടെ പോലും നമ്പർ ഓർമയിൽ ഉണ്ട്. ഏഴാം ക്ലാസ് വരെ പഠിച്ച സുബ്രഹ്മണ്യൻ ചെറുകിട കെട്ടിട കോൺട്രാക്‌റ്ററാണ്. സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ പഠിക്കാൻ സാധിക്കാതെ പോയതാണ്. എന്നാൽ, ഓർമയുടെ കാര്യത്തിൽ നാട്ടുകാരുടെ പാഠപുസ്തകമായി മാറിയിരിക്കുകയാണ് ഇദ്ദേഹം. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. 

Tags:    
News Summary - encyclopedia of the World Cup is in Chalakudy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.