ചാലക്കുടി: മഴ ശക്തമാകുന്നതോടെ പ്രളയഭീതി ഉയരുന്ന ചാലക്കുടിപ്പുഴയോരവാസികൾക്ക് ആത്മവിശ്വാസവും കരുതലുമായി മോക്ഡ്രിൽ. കൂടപ്പുഴ ആറാട്ടുകടവിൽ നാടകീയ അവതരണങ്ങളാണ് നടന്നത്. അതിശക്തമായ മഴയെത്തുടർന്ന് ഷോളയാർ, പൊരിങ്ങൽക്കുത്ത് ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു എന്ന ‘അപകട മുന്നറിയിപ്പ്’ വന്നതോടെ ചാലക്കുടിയിൽ ജാഗ്രത നിർദേശം നൽകി. താലൂക്ക് പരിധിയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. പുഴയുടെ മറുകരയിൽ മേലൂർ പഞ്ചായത്ത് ഭാഗത്ത് കുടുങ്ങിയവരെ ഡിങ്കി ബോട്ട് ഉപയോഗിച്ച് എൻ.ഡി.ആർ.എഫ്, ഫയർ ആൻഡ് റെസ്ക്യൂ ടീമുകൾ ചേർന്ന് രക്ഷപ്പെടുത്തി.
പ്രളയം നേരിട്ട പ്രദേശങ്ങളിൽനിന്ന് ആകെ 320 പേരെ ഒഴിപ്പിച്ചു. പുഴയിൽ അകപ്പെട്ടവരിൽ ഏഴുപേർക്ക് പരിക്കും രണ്ട് മരണവും റിപ്പോർട്ട് ചെയ്തതായും മോക്ക്ഡ്രില്ലിലൂടെ അവതരിപ്പിച്ചു. നാവികസേന അസി. കമാൻഡർ ഹിതേഷ് ഗോയൽ നിരീക്ഷകനായി. എൻ.ഡി.ആർ.എഫ് ഇൻസ്പെക്ടർ പ്രശാന്ത് ജി. ചീനത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഹർഷ, ഡെപ്യൂട്ടി കലക്ടർ പാർവതി ദേവി, തഹസിൽദാർ ഇ.എൻ. രാജു, പൊലീസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.