ചാലക്കുടി: മുൻ ഇന്ത്യൻ ഫുട്ബാൾ താരം പി.വി. രാമകൃഷ്ണൻ (79) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളാൽ കിടപ്പിലായിരുന്നു. എട്ടുതവണ സന്തോഷ് ട്രോഫി കളിച്ചു. 1964 മുതൽ 78 വരെയാണ് സന്തോഷ് ട്രോഫിയിലെ സജീവ സാന്നിധ്യമായത്. 1967ൽ ഇന്ത്യൻ ടീമിൽ തെരഞ്ഞെടുക്കപ്പെട്ടു. 1968ൽ ബംഗളൂരുവിൽ നാഷനലിൽ കേരള ക്യാപ്റ്റനായിരുന്നു. ദേശീയതലത്തിൽ നാല് ട്രോഫികൾ നേടിയിട്ടുണ്ട്. 1968ൽ ജി.വി. രാജ അവാർഡ് ലഭിച്ചിരുന്നു. പെൻറാഗുലർ മത്സരങ്ങളിൽ മൂന്നുതവണ കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. മക്കൾ: സജിൻപ്രേം (ഖത്തർ), സിന്ധു (അധ്യാപിക, എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ മൂത്തകുന്നം), സന്ധ്യ (അധ്യാപിക, എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ മൂത്തകുന്നം). മരുമക്കൾ: അശ്വതി, ജയപ്രകാശ്, മണിലാൽ. സംസ്കാരം പിന്നീട്.
പി.വി. രാമകൃഷ്ണൻ: ഇല്ലായ്മകളിൽനിന്ന് ഉയർന്ന് ഇന്ത്യൻ ടീമിൽ തിളങ്ങിയ താരം
ചാലക്കുടി: ഇല്ലായ്മകളിൽനിന്ന് ഉയർന്ന് ഇന്ത്യൻ ടീമിൽ തിളങ്ങിയ മുൻ ഇന്ത്യൻ ഫുട്ബാളർ പി.വി. രാമകൃഷ്ണൻ കളമൊഴിഞ്ഞു. ഫുട്ബാളിെൻറ നാടായ ചാലക്കുടിയുടെ കളിക്കളത്തില്നിന്നാന്ന് ഇന്ത്യന്‍ ഫുട്ബാളിെൻറ ചക്രവാളത്തിലേക്ക് അദ്ദേഹം ഉദിച്ചുയര്‍ന്നത്. ചാലക്കുടി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ജ്യേഷ്ഠന് പരമേശ്വരനെ മാതൃകയാക്കി കാല്‍പ്പന്തുകളിയുടെ ഹരിശ്രീ കുറിച്ച രാമകൃഷ്ണന് പതുക്കെ ഇന്ത്യയുടെ കായിക ലോകത്തിെൻറ ഉയരങ്ങളിലേക്ക് നീട്ടി പന്തു തട്ടുകയായിരുന്നു.
ആദ്യകാലത്ത് ഇല്ലായ്മകളോടുള്ള തുറന്ന പോരാട്ടമായിരുന്നു രാമകൃഷ്ണെൻറ ജീവിതം. ഫുട്ബാള്‍ എന്നത് അദ്ദേഹത്തിെൻറ ജീവരക്തത്തില്‍ എെന്നന്നേക്കുമായി അലിഞ്ഞു ചേര്‍ന്നിരുന്നു. പഠിക്കുന്ന കാലത്ത് ചാലക്കുടി ഹൈസ്കൂള്‍ ടീമില്‍ ഇടം നേടി തുടക്കം കുറിച്ചു. പില്ക്കാലത്ത് ജില്ല-ദേശീയ മത്സരങ്ങളിലും അന്തര്‍ദേശീയ ടൂര്‍ണമെൻറുകളിലും മറ്റും തിളങ്ങിയത് കഠിനമായ പരിശ്രമംകൊണ്ടു മാത്രമായിരുന്നു.
മികച്ച ഹാഫ്ബാക്ക് എന്ന നിലയിലാണ് രാമകൃഷ്ണന് ഫുട്ബാളിെൻറ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത്. 1968ല്‍ മികച്ച ഹാഫ്ബാക്കിെൻറ പ്രകടനത്തിലൂടെ ജി.വി. രാജ അവാര്‍ഡ് നേടി.64 മുതൽ സന്തോഷ് ട്രോഫി മത്സരങ്ങളിലെ ആവേശകരമായ സാന്നിധ്യമാകാന്‍ തുടങ്ങി. 72 വരെ തുടര്‍ച്ചയായി അദ്ദേഹം കേരളത്തിെൻറ ജഴ്സിയണിഞ്ഞു. എട്ട് സന്തോഷ് ട്രോഫി മത്സരങ്ങളില്‍ പങ്കെടുത്തു. 1967ൽ കല്‍ക്കത്ത കോച്ചിങ് ക്യാമ്പില്‍നിന്നാണ് ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മലേഷ്യയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി പൊരുതി. രണ്ടു തവണ കാലിക്കറ്റിലും മദ്രാസിലും സൗഹൃദ മത്സരങ്ങളില്‍ പങ്കെടുത്തു. 1968ല്‍ ബാംഗ്ലൂര്‍ നാഷണലില്‍ കേരള ക്യാപ്റ്റനായിരുന്നു.
1965ല്‍ ഗോവ വാസ്കോയെ പ്രതിനിധീകരിച്ചു. 65ലെ സന്തോഷ് ട്രോഫിയില്‍ ഗോവയെ പ്രതിനിധീകരിച്ചു. 66 മുതല്‍ അലിൻഡ് കുണ്ടറയില്‍ ചേര്‍ന്നു. കേരളത്തിലെ പ്രശസ്തമായ ഓള് ഇന്ത്യാ ടൂര്‍ണമെൻറുകളില്‍ മൂന്ന് ട്രോഫികളും മദ്രാസിലെ എം.എഫ്.എ ഷീല്‍ഡും അലിൻഡ് കുണ്ടറ ടീമിന് വേണ്ടി നേടി. അതിനുശേഷം പ്രീമിയര്‍ ടയേഴ്സില്‍ ചേര്‍ന്നു. അതിലും നാല് ട്രോഫികള്‍ ദേശീയ തലത്തില്‍ നേടി. കേരളം, മദ്രാസ്, മൈസൂര്‍, ആന്ധ്ര, സിലോണ്‍ എന്നിവരടങ്ങുന്ന പെൻറാഗുലര് ടൂര്‍ണമെൻറുകളില്‍ മൂന്നു തവണ കേരളത്തിനുവേണ്ടി കളിച്ചു. രണ്ടു തവണ സിലോണിലും ഒരു തവണ കൊല്ലത്തുമായിരുന്നു മല്‍സരം. ഈ മത്സരങ്ങളില്‍ രാമകൃഷ്ണന് മികച്ച പ്രകടനവും കാഴ്ചെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.